അന്ന് അത് കണ്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്ലെന്ന് ബേസിൽ ഭാര്യയോട് വിളിച്ചു പറഞ്ഞു; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഫഹദ് എപ്പോഴും പറയുമായിരുന്നു: നസ്രിയ

Dec 8, 2024 - 18:38
 0  1
അന്ന് അത് കണ്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്ലെന്ന് ബേസിൽ ഭാര്യയോട് വിളിച്ചു പറഞ്ഞു; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഫഹദ് എപ്പോഴും പറയുമായിരുന്നു: നസ്രിയ


നസ്രിയ ബേസിൽ, ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സസ്പെൻസ് ത്രില്ലർ ചിത്രം സൂക്ഷ്മതത്തിൽ തിയേറ്ററുകളിൽ വൻ അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ നസിയ തന്റെ ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൗതുകമാകുന്നത്.

 വണ്ടി ഓടിക്കുമ്പോൾ  ശ്രദ്ധിക്കണമെന്ന് ഷാനു (ഫഹദ് ഫാസിൽ) തന്നെ എപ്പോഴും  ഓർമ്മിപ്പിക്കാറുണ്ടെന്നും  തന്നെ അങ്ങനെ ഓർമിപ്പിക്കുന്നതാണ് ഷാനുവിന്റെ രീതി എന്നും  നസ്രിയ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നടൻ ബാബുരാജ്, ധ്യാൻ ശ്രീനിവാസ് എന്നിവരുമായി മുൻപ്  നടത്തിയ മറ്റൊരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ നസ്രിയയുടെ ഡ്രൈവിങ്ങിനെ  പ്രശംസിക്കുന്നുണ്ട്. വളരെയധികം കോൺഫിഡന്റ് ആയ ഡ്രൈവറാണ് നസ്രിയ എന്നാണ് ഫാസിൽ ആ ഇന്റർവ്യൂവിൽ പരാമർശിച്ചത്.

 അതേസമയം സൂക്ഷ്മ ദർശിനിയുടെ പ്രമോഷന്റെ ഭാഗമായി നസ്രിയയും  ബേസിലും  ഒന്നിച്ച് സഞ്ചരിക്കുമ്പോൾ ഒരിക്കൽ താനായിരുന്നു വണ്ടിയോടിച്ചത്  എന്നും തന്റെ ഡ്രൈവിംഗ് കണ്ട ബേസിൽ ഭാര്യയെ വിളിച്ച് വീട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നും നസിയ രസകരമായി പറയുന്നു. താൻ വണ്ടിയോടിക്കുമ്പോൾ ബേസിൽ കണ്ടക്ടറിനെ പോലെ ആയിരുന്നു എന്നും ഇടത്തോട്ട്, വലത്തോട്ട്, ബൈക്ക്, വണ്ടി എന്നൊക്കെ പറഞ്ഞു തനിക്ക് തന്നെ ശല്യം ചെയ്യുമായിരുന്നു എന്നും  നസ്രിയ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow