ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ? സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയതോടെയാണ് അക്കാര്യം ശ്രദ്ധിക്കുന്നതെന്ന് നടൻ സുരേഷ് കൃഷ്ണ
മലയാളികൾ ഈയടുത്ത് വളരെയധികം കൊണ്ടാടിയ ഒരു സിനിമ ഡയലോഗ് ആയിരുന്നു 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്റെ ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ്. കുട്ടനാട്ടിലെ വള്ളംകളിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ ചീങ്കണ്ണി ജോസ് വിളിപ്പേരുള്ള കഥാപാത്രം ആയിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ സിനിമയിറങ്ങി 20 വർഷം പൂർത്തിയാകുമ്പോൾ ദുബായ് ജോസ് സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്ന് ആരും നിനച്ചിരുന്നില്ല. പെട്ടെന്നൊരു സമയം മുതൽ മീമുകളായും എഡിറ്റ് ചെയ്ത വീഡിയോകളായും ദുബായ് ജോസ് വൈറലാവുകയായിരുന്നു.
ഈ ഡയലോഗ് ഏറ്റെടുത്തത് പോലെ ഇപ്പോൾ മറ്റൊരു ഡയലോഗും, താരത്തിന്റെ കഥാപാത്രങ്ങളും ട്രെൻഡിങ് ആവുന്ന കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നടൻ സുരേഷ് സുരേഷ് കൃഷ്ണയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ആറാടുന്നത്. താരത്തിന്റെ ഒരു ഡയലോഗും ഒരു സിനിമയും മാത്രമല്ല ചെയ്ത കഥാപാത്രങ്ങൾ ആകെ വിശകലനം ചെയ്താണ് ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ പൊടിക്കുന്നത്. കൺവിൻസിംഗ് സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയ സുരേഷ് കൃഷ്ണയെ ഇപ്പോൾ വിളിക്കുന്നത്.
ഇത്തരം ചർച്ചകൾക്ക് പിന്നാലെ കൺവിൻസിങ് സ്റ്റാർ എന്ന തന്റെ പുതിയ വിളിപ്പേരിൽ പ്രതികരണമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ തന്നെ. നിലവിൽ പ്രചരിക്കുന്ന മീമുകളും ട്രോൾ വീഡിയോകളുമെല്ലാം കണ്ടതിനുശേഷം ആണ് താൻ ഒരുപാട് സിനിമകളിൽ വഞ്ചകനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചത് എന്ന് മനസ്സിലായതെന്നും അത്ഭുതം തോന്നി എന്നും സുരേഷ് കൃഷ്ണ പറയുന്നു.
താൻ സോഷ്യൽ മീഡിയയിൽ സജീവമല്ല. തന്റെ പേരുള്ള പേജ് പോലും വെരിഫൈഡ് അല്ല എന്നും മരണമാസ് സിനിമയുടെ സെറ്റിൽ വെച്ച് ബേസിൽ ജോസഫും സിജു സണ്ണിയും രാജേഷ് മാധവനുമാണ് കൺവിൻസിങ് സ്റ്റാർ ട്രെൻഡിങ് ആയി എന്ന് തന്നോട് പറയുന്നത്. വില്ലന്മാരിൽ തന്നെ പലതരം ഉണ്ടെന്ന് ഈ ട്രെൻഡ് കാണുമ്പോഴാണ് തനിക്ക് മനസ്സിലായതെന്നും സുരേഷ് കൃഷ്ണ പറയുന്നു.
എന്തായാലും താരത്തിന്റെ പ്രതികരണം വൈറലായതോടെ പലരും പോസ്റ്റിന് താഴെ 'ഞങ്ങൾ കൺവിൻസ് ആയി', ' ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ' തുടങ്ങിയ കമന്റുകളാണ് രേഖപ്പെടുത്തുന്നത്.
What's Your Reaction?