സൂര്യയും ദുൽഖർ സൽമാനും ഒരുമിച്ച് എത്തുമെന്ന് പറഞ്ഞ ആ ചിത്രത്തിന് പിന്നെയെന്ത് പറ്റി?
അടുത്തിടെ തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമ പ്രഖ്യാപനം ആയിരുന്നു 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു വിവരം. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ചിത്രം മുടങ്ങിയെന്ന വാര്‍ത്തയാണ് കേട്ടത്. ഈ വര്‍ഷം ആദ്യം തുടങ്ങാനിരുന്ന ചിത്രം കങ്കുവ നീണ്ടു പോയതോടെ സൂര്യയും ഡേറ്റ് പ്രശ്നത്തില്‍ ദുല്‍ഖറും ഉപേക്ഷിച്ചുവെന്നാണ് പുറത്തുവന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.
'സൂരൈപോട്ര്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈ ചിത്രത്തെക്കുറിച്ച്. 2D എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇവരും പിന്മാറി. ഇതിനുള്ള തയ്യാറെടുപ്പിലാണ് പിന്നീട് മെയ്യഴകന് എന്ന ചിത്രം നിര്‍മ്മിച്ചത് എന്നും വിവരമുണ്ട്.
What's Your Reaction?