സഹോദരിയുടെ മുൻ പങ്കാളികളും ആയും ബന്ധമുണ്ടാക്കാൻ സാധ്യത! യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്
കഴിഞ്ഞ കുറെ ദിവസങ്ങളായി നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനവും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുമാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. സംഭവത്തിൽ ബാലയ്ക്കെതിരെ ഗുരുതരാരോപണവുമായി മകൾ അവന്തിക തന്നെ രംഗത്തെത്തിയിരുന്നു. അച്ഛനും അമ്മയും വിവാഹിതരായിരുന്നപ്പോഴും ശേഷവും ബാല ഒരുപോലെ അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തന്നെയും അമ്മയെയും കുടുംബത്തെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് മകൾ അവന്തിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നത്. പിന്നാലെ വിശദീകരണ വീഡിയോയുമായി ബാലയും രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും മകളെ ജയിക്കാൻ അനുവദിക്കുകയാണെന്നുമായിരുന്നു മകളുടെ വീഡിയോയ്ക്കുള്ള മറുപടിയായി ബാല പറഞ്ഞത്.
ബാലയുടെ വൈകാരികമായ ഈ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ മകൾ അവന്തിയ്ക്കെതിരെ വ്യാപക സൈബർ ആക്രമങ്ങൾ നടന്നിരുന്നു. ഇതിനെതിരെ ബാലയുടെ മുൻ ഡ്രൈവറായിരുന്ന ഇർഷാദും അമൃതയുടെ സഹോദരിയും നടിയുമായ അഭിരാമിയും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ അഭിരാമിക്കും അമൃതയ്ക്കും മകൾ അവന്തികയ്ക്കുമേതിരെ വ്യാപക സൈബർ അസംബന്ധങ്ങൾ നടക്കുന്നതിനെതിരെ തനിക്കെതിരെ വന്ന അതിരുകടന്ന യുട്യൂബറുടെ വീഡിയോ കൊണ്ടെന്റിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.
സഹോദരിയുടെ മുൻ പങ്കാളികളും ആയി താൻ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം മോശം ആരോപണങ്ങൾ ആയിരുന്നു യുട്യൂബർ പോസ്റ്റ് ചെയ്തത്. തന്റെ സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്‍തു എന്നും സംഭവത്തിൽ യൂട്യൂബര്‍ക്ക് എതിരെ താൻ നിയമപടി സ്വീകരിച്ചു എന്നും അഭിരാമി അറിയിച്ചു.
What's Your Reaction?