എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് രാം ഗോപാൽ വർമ; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാൽ വർമ എത്തിയത്. രാം ഗോപാൽ വർമയോടൊപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
മോഡേൺ ഇന്ത്യൻ സിനിമ കണ്ട് വളർന്ന ഏതൊരു സംവിധായകനെയും പോലെ ഞാനും ഈ ഇതിഹാസത്തിന്റെ ക്രാഫ്റ്റിൽ നിന്നും ഏറെ പ്രചോദനം നേടിയെടുത്തിട്ടുണ്ട്. കാമറയെ കഥ പറച്ചിലിനുള്ള ഒരു ഉപകരണമാക്കി എങ്ങനെ ഉപയോഗിക്കാം എന്നതിൽ മാസ്റ്ററാണ് ഇദ്ദേഹം. എന്റെ സിനിമയുടെ ലൊക്കേഷനിൽ താങ്കൾ എത്തിയതും സുദീർഘമായി സംസാരിക്കാൻ കഴിഞ്ഞതും ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ഗംഭീര തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ്- എന്ന് പൃഥ്വിരാജ് കുറിച്ചു.
കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2025- മാർച്ച് ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
What's Your Reaction?