എന്നാൽ മറ്റു മേഖലകളിലെ പോലെയല്ല മലയാള സിനിമയിലെ കാര്യങ്ങൾ; സുരക്ഷിതത്വമില്ലെന്ന് നടി സുഹാസിനി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയിൽ നടന്ന തുറന്നുപറച്ചിലുകളും വെളിപ്പെടുത്തലുകളും മേഖലയിലെ പോരായ്മകളെ കുറിച്ചും പുഴുക്കുത്തുകളെ കുറിച്ചും പൊതുജനത്തിന് വളരെയധികം മനസ്സിലാക്കി കൊടുത്തിരുന്നു. സ്ത്രീകളും ജൂനിയർ ആർട്ടിസ്റ്റുകളുമാണ് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതെന്ന് പലരും തുറന്നടിച്ചിരുന്നു. സിനിമയിൽ പിടിച്ചു നിൽക്കാൻ സ്ത്രീകൾ നേരിടേണ്ടിവരുന്ന ചൂഷണങ്ങളെ കുറിച്ചും മോശം പെരുമാറ്റങ്ങളെ കുറിച്ചും അന്യഭാഷ നടിമാരടക്കം ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴിതാ ഗോവ അന്താരാഷ്ട്ര മേളയിൽ സ്ത്രീസുരക്ഷയും സിനിമയും എന്ന വിഷയത്തിൽ സംസാരിക്കവേ മലയാള സിനിമയെ കുറിച്ച് നടിഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് ഷൂട്ട് കഴിഞ്ഞാൽ തിരിച്ച് എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് മലയാള സിനിമ സെറ്റുകൾക്കുള്ളതെന്നും അതുകൊണ്ട് മിക്കപ്പോഴും അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു എന്നും താരം പറഞ്ഞു. തമിഴ് സിനിമയാണെങ്കിൽ ഷൂട്ട് കഴിഞ്ഞ് ചെന്നൈയ്ക്ക് പോകും തെലുങ്കിൽ ആണെങ്കിൽ ഹൈദരാബാദിലേക്കും കന്നടയിൽ ആണെങ്കിൽ ബംഗളൂരിലേക്കും ഷൂട്ട് കഴിഞ്ഞ് പോകാം എന്നാൽ മലയാളത്തിൽ അങ്ങനെയല്ല അതാത് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ ആവില്ല. കാരണം അവിടെ അങ്ങനെ ഒരു സ്ഥലം ഇല്ല എന്നതുതന്നെ അതുകൊണ്ട് അവിടങ്ങളിൽ പലപ്പോഴും അതിർത്തി ഭേദിക്കപ്പെടുന്നു എന്ന് സുഹാസിനി പറഞ്ഞു.
മറ്റു മേഖലകളെ അപേക്ഷിച്ചു വ്യത്യസ്ത മേഖലയാണ് സിനിമ മേഖല. മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാം എന്ന സിനിമയിൽ അങ്ങനെയല്ലെന്നും നൂറോ ഇരുന്നൂറോ മുന്നൂറോപേർ ഒരുമിച്ച് ഒരു കുടുംബം പോലെ താമസിക്കുന്നതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ ചില അതിർത്തികൾ മറികടക്കപ്പെടുന്നു എന്നും പറയുന്നു.
അതേസമയം സെറ്റിൽ അതിരു വിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് ഒരിക്കൽ താൻ ഭർത്താവും പ്രമുഖ സംവിധായകനുമായ മണിരത്നത്തോട് ചോദിച്ചിട്ടുണ്ടായിരുന്നു എന്നും സെറ്റിൽ നിന്നും ഒരാളെ പുറത്താക്കിയ സംഭവമാണ് ഇതിനു മറുപടിയായി അദ്ദേഹം പറഞ്ഞതെന്നും നടി പറയുന്നു
What's Your Reaction?