മൃഗയക്കുവേണ്ടി ശരിക്കും മമ്മൂക്ക മൂന്നര മാസം ഗുഹയിൽ പോയി മെത്തേഡ് ആക്ടിങ് പഠിച്ചോ? റൈഫിൽ ക്ലബ്ബിലെ ഡയലോഗിൽ പ്രതികരിച്ച് ഗിരീഷ് പോത്തൻ
നീല വെളിച്ചം എന്ന ചിത്രത്തിനുശേഷം സംവിധായകൻ ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് റൈഫിൽ ക്ലബ്. ദിലീഷ് പോത്തൻ, വിജയരാഘവൻ, പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ്, ലോകപ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡ്, വാണി വിശ്വനാഥ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഡിസംബർ 19ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആഷിക് അബു എന്ന സംവിധായകന്റെ ഫോമിലേക്കുള്ള തിരിച്ചുവരവും ദിലീഷ് പോത്തന്റെ ഒന്നൊന്നര പ്രകടനവുമാണ് ചിത്രം എന്നാണ് പൊതുവേയുള്ള പ്രേക്ഷക വിലയിരുത്തൽ. ഇവർക്ക് പുറമേ പൊന്നമ്മ ബാബു, ദർശന, ഉണ്ണിമായ പ്രസാദ്, റംസാൻ, പരിമാൽ ഷൈസ്, സംവിധായകൻ സെന്ന ഹെഗ്ഡേ തുടങ്ങിയവരും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
1980കളുടെ അവസാനത്തിൽ മംഗളൂരു, കണ്ണൂർ, വയനാട് ജില്ലയിലെ സുൽത്താൻബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന കഥയാണ് റൈഫിൽ ക്ലബ്ബിന്റെ ഇതിവൃത്തം. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂക്കയുടെ മൃഗയ എന്ന ചിത്രത്തെക്കുറിച്ച് കാര്യമായി പരാമർശിക്കുന്നുണ്ട്. മൃഗയക്കായി മമ്മൂട്ടി മെത്തേഡ് ആക്ടിംഗ് പരിശീലിച്ചെന്നും ഇക്കാര്യത്തിനുവേണ്ടി മൂന്നര മാസത്തോളം ഗുഹയിൽ താമസിച്ചു എന്നല്ലാം സിനിമയിൽ പറയുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിലും ഈ ഭാഗം ഉൾപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് അവതാരകൻ ദിലീഷ് പോത്തനോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ട്രെൻഡിങ് ആകുന്നത്.
ശരിക്കും മമ്മൂക്ക ഗുഹയിൽ പോയി മെത്തേഡ് ആക്ട് പഠിച്ചു കാണുമോ എന്ന ശരാശരീ പ്രേക്ഷകന്റെ സംശയത്തിനുള്ള മറുപടി കൂടിയാണ് ദിലീഷ് പോത്തന്റെ ഉത്തരം. മമ്മൂക്ക ഗുഹയിൽ പോയോ ഇല്ലയോ എന്നറിയണമെങ്കിൽ അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരുമെന്നാണ് ദിലീഷ് പോത്തൻ അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.
What's Your Reaction?