‘ടർക്കിഷ് തർക്ക‘ത്തിൽ മതനിന്ദയോ? ലുക്മാൻ - സണ്ണി വെയ്ൻ ചിത്രം തിയേറ്ററിൽ നിന്ന് പിൻവലിച്ചു
ഒരു മരണത്തിലൂടെ സിനിമ ആരംഭിച്ച് ഖബറിൽ മൂടപെട്ടൊരു യുവാവിന്‍റെ ജീവിതത്തിലൂടെ, ഖബറിലെ കാഴ്ചകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് 'ടർക്കിഷ് തർക്കം'. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടി തിയറ്ററിൽ മുന്നേറുന്ന ചിത്രത്തിൽ സണ്ണി വെയിൻ – ലുക്ക്മാൻ – ഹരിശ്രീ അശോകൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായ് അണിനിരന്നിരിക്കുന്നത്.
അതേസമയം ചിത്രത്തിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ചു ഒരുകൂട്ടം രംഗത്തെത്തിയതോടെ ചിത്രം തിയേറ്ററിൽ നിന്ന് പിൻവലിച്ചു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ചിത്രം തിയേറ്ററുകളിലെത്തി 5 ദിവസം പിന്നിടുമ്പോഴാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലർ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും നിർമ്മാതാക്കളായ ബിഗ് പിക്ചേഴ്സ് അറിയിച്ചു..
What's Your Reaction?