അന്ന് നടനുമായുള്ള വിവാഹം മുടങ്ങി, സര്‍പ്രൈസായി വിവാഹിതയായി നടി ശ്രീഗോപിക; വരന്‍ സര്‍പ്രൈസ് !

Oct 8, 2024 - 21:05
 0  4
അന്ന് നടനുമായുള്ള വിവാഹം മുടങ്ങി, സര്‍പ്രൈസായി വിവാഹിതയായി നടി ശ്രീഗോപിക; വരന്‍ സര്‍പ്രൈസ് !

നടി ശ്രീഗോപിക നീലാനന്ത് വിവാഹിതയായി. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വരുണ്‍ ദേവ് ആണ് ശ്രീഗോപികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഉറ്റ സുഹൃത്തിന്റെ വിവാഹ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് നടി സംഗീത ശിവനാണ്. പാലക്കാട്ടുകാരിയായ ശ്രീഗോപികയുടെ സിനിമ അരങ്ങേറ്റം തമിഴിലൂടെയാണ്. 90 എംഎല്‍ എന്ന സിനിമയിലൂടെയാണ്. പിന്നീട് മിനിസ്‌ക്രീനിലേക്ക് മാറിയ താരം സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്.

നേരത്തെ നടന്‍ വൈശാഖ് രവിയുമായുള്ള ശ്രീഗോപികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു നിശ്ചയം. സന്തോഷ വാര്‍ത്ത ഫോട്ടോകള്‍ക്കൊപ്പം ശ്രീഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 2016 മുതല്‍ 2024 വരെയുള്ള പ്രണയത്തെ കുറിച്ചു പറഞ്ഞുകൊണ്ട് പങ്കുവച്ച നിശ്ചയത്തിന്റെ ഫോട്ടോകള്‍ വളരെ പെട്ടന്ന് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

'സന്തോഷത്തോടെ, ഔദ്യോഗികമായി എന്റെ ദീര്‍ഘകാല സുഹൃത്തുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു, 2016 മുതല്‍ 2024 വരെ, എന്റെ ജീവിതത്തിന്റെ പ്രണയം. എത്ര അപ്രതീക്ഷിതമായിട്ടാണ് ജീവിതം മാറിയത്. പ്രിയപ്പെട്ട ഡാഡ നിന്നോടുള്ള ഇഷ്ടം കൂടുന്നു' എന്നായിരുന്നു നടി കുറിച്ചിരുന്നത്.

എന്നാല്‍ മാസങ്ങള്‍ക്കകം തന്‍റെ വിവാഹം മുടങ്ങി എന്ന് പറഞ്ഞ് ശ്രീഗോപിക ഇന്‍സ്റ്റഗ്രാമില്‍ എത്തി. 'എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ എന്‍ഗേജ്‌മെന്റ് കാന്‍സലായി എന്ന വിവരം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആശ്വാസ വാക്കുകള്‍ക്കും, സപ്പോര്‍ട്ടിനും നന്ദി. പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കിലും, ഞങ്ങള്‍ രണ്ടുപേരും ജീവിതത്തില്‍ മുന്നേറും' എന്നാണ് അന്ന് ശ്രീഗോപിക കുറിച്ചത്. ഇപ്പോള്‍ ഈ വിവാഹം ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസിങ് ആണ്

What's Your Reaction?

like

dislike

love

funny

angry

sad

wow