29 വർഷത്തെ ദാമ്പത്യത്തിന് അന്ത്യം; എആർ റഹ്മാനിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ
എആർ റഹ്മാനിൽ നിന്ന് ഭാര്യ സൈറ ബാനു വിവാഹമോചനം തേടുന്നതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമമായ ഇന്ത്യ-ടുഡേയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന സൈറയുടെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ നാളത്തെ വൈകാരിക സമ്മർദ്ദത്തിന് ശേഷം വളരെ പ്രയാസപ്പെട്ട് സൈറ സ്വീകരിച്ച തീരുമാനമാണിതെന്ന് അഭിഭാഷക പ്രസ്താവനയിലൂടെ അറിയിച്ചു.
ലോകപ്രശസ്തനായ സംഗീതജ്ഞൻ എആർ റഹ്മാൻ 1995ലാണ് സൈറ ബാനുവിനെ വിവാഹം ചെയ്യുന്നത്. പങ്കാളിയെ കണ്ടെത്താൻ സമയമില്ലാത്തതിനാൽ സംഗീതജ്ഞന് വേണ്ടി വധുവിനെ കണ്ടെത്തിയത് റഹ്മാന്റെ അമ്മയായിരുന്നു. ഖതീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട് ദമ്പതികൾക്ക്.
What's Your Reaction?