ഇനി നേടാൻ ഒന്നും ബാക്കിയില്ല! വീണ്ടും ഞെട്ടിക്കാൻ മമ്മൂക്ക; എത്തുന്നത് സ്ത്രീപീഡകനായ വില്ലൻ വേഷത്തിൽ

Nov 15, 2024 - 20:55
 0  3
ഇനി നേടാൻ ഒന്നും ബാക്കിയില്ല! വീണ്ടും ഞെട്ടിക്കാൻ മമ്മൂക്ക; എത്തുന്നത് സ്ത്രീപീഡകനായ വില്ലൻ വേഷത്തിൽ

പ്രേക്ഷകരെ വീണ്ടും വിസ്‍മയിപ്പിക്കാൻ മലയാളത്തിന്റെ നിത്യഹരിത യുവനടൻ മമ്മൂക്ക എത്തുന്നു. കാലത്തിനൊത്ത് കോലവും ഭാവവും മാറി സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ പ്രേക്ഷകർ മടുക്കാത്ത കൗതുക കാഴ്ചയായി മുന്നേറുന്ന മെഗാസ്റ്റാറുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ പുറത്തുവന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചാ വിഷയം.

ഈയടുത്തായി താരം തുടർന്ന് വരുന്ന കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയെന്നോണം വിനായകൻ നായകനായി മമ്മൂട്ടി കമ്പനി തന്നെ നിർമാണം നടത്തുന്ന  ചിത്രത്തിൽ മമ്മൂക്ക സ്ത്രീപീഡകനായ വില്ലൻ വേഷത്തിൽ എത്തുന്നു എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത. മെഗാസ്റ്റാർ 428 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്കാധാരം.

'പുതിയ സിനിമയിൽ പുള്ളിയാണ് (മമ്മൂട്ടി) വില്ലൻ. വില്ലൻ എന്ന് പറഞ്ഞാൽ സ്ത്രീപീഡകനായ വില്ലൻ. അപ്പോൾ ഞാൻ ചോദിച്ചു 'അത് ആരാധകരെ വിഷമിപ്പിക്കുമോ' എന്ന്. 'എന്ത് ആരാധകർ? നമ്മൾ ഓരോ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയല്ലേ' എന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രത്തോളം പരീക്ഷണങ്ങൾ നടത്തുന്ന നടനുണ്ടോ? അദ്ദേഹം ഒരു അത്ഭുതമാണ്. മമ്മൂക്കയ്ക്ക് ആ പരീക്ഷണങ്ങൾ തന്നെയാണ് നല്ലത്. അദ്ദേഹത്തിന് ഇനി നേടാൻ ഒന്നും ബാക്കിയില്ല. ഇനി നേടാനുള്ളത് എല്ലാം പുത്തൻ പരീക്ഷണങ്ങളിലൂടെയാണ്,' എന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്.

അതേസമയം ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പി'ന്റെ കഥാകൃത്തായിരുന്ന ജിതിൻ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ക്യാമറ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. 

What's Your Reaction?

like

dislike

love

funny

angry

sad

wow