നയൻതാര കുട്ടികളുമായി ലൊക്കേഷനിൽ എത്തും; കൂടെ ഏഴും എട്ടും പരിചാരകരും! ഇതിന്റെ ചിലവൊക്കെ നിർമാതാവിന്റെ ഉത്തരവാദിത്തമോ? പൊട്ടിത്തെറി
സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലുംഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താര പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നയൻതാര എല്ലാകാലത്തും പലതരം വിവാദങ്ങളിൽ പെടാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലിതാ നയൻതാരയുടെ സിനിമാസെറ്റുകളിലെ രീതികളെ കുറിച്ചും സിനിമയോടുള്ള കമ്മിറ്റ്മെന്റ് ഇല്ലായ്മയെ കുറിച്ചും കുടുംബവുമായി ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളാണ് ചൂടുപിടിക്കുന്നത്. ഇത്തരത്തിൽ നയൻതാര സ്വന്തമായി സിനിമ എടുക്കുമ്പോൾ മാത്രമേ പ്രമോഷൻ പരിപാടികൾക്കും മറ്റും സ്റ്റേജിൽ കയറുകയുള്ളൂ എന്നും ബോളിവുഡിൽ പോലും ഇത്തരത്തിൽ വാശിപിടിക്കുന്ന നടി നടന്മാർ ഇല്ലെന്നും കഴിഞ്ഞദിവസം നയൻതാരക്കെതിരെ രംഗത്തെത്തിയ നിർമ്മാതാവ് തിരുമലൈ തുറന്നു പറഞ്ഞിരുന്നു. പല സംവിധായകരും സകലതും വിറ്റിട്ടാണ് സിനിമകൾ നിർമ്മിക്കുന്നത് എന്നും എന്നാൽ പ്രമോഷൻ പരിപാടികൾക്ക് പോലും വരാത്ത താരത്തിന്റെ പ്രവർത്തി അങ്ങേയറ്റം അഭലപനീയം ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം ഇതേ വിഷയവുമായി ചേർത്തുവച്ച് ചില ആരോപണങ്ങളുമായി രംഗത്തെത്തിരിക്കുകയാണ് നിർമ്മാതാവും യൂട്യൂബറുമായ അനന്തൻ. ഇദ്ദേഹം മുൻപും പരസ്യമായി നയൻതാരയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്വന്തം കല്യാണം വരെ ഒടിടി പ്ലാറ്റ്ഫോമിന് വിൽക്കാൻ നോക്കിയ ആളാണ് നയൻതാര. ഈ നയൻതാര സിനിമ ചിത്രീകരണ സെറ്റുകളിലേക്ക് എത്തുന്നത് തന്റെ കുട്ടികളുമായാണെന്നും ഇവരെ നോക്കാനുള്ള ആയമാർക്കുള്ള കാശ് കൊടുക്കേണ്ടത് നിർമ്മാതാക്കളുടെ ദുരവസ്ഥയാണെന്നും അനന്തൻ ആരോപിക്കുന്നു. നടി കരിയറിനൊപ്പം തന്നെ മക്കൾക്കും കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ലൊക്കേഷനിൽ നിന്നും കുട്ടികളെ മാറ്റിനിർത്താറില്ല. കുട്ടികളുമായി ലൊക്കേഷനിൽ എത്തുമ്പോൾ അവരുടെ ആയമാർക്കുള്ള കാശും ചിലവും ഇതോടെ നിർമ്മാതാക്കൾ നോക്കണം. ഇത്തരത്തിൽ ഏഴും എട്ടും പേർ നടിക്കായി സെറ്റിലെത്തുന്നതുകൊണ്ടുതന്നെ വലിയ ചിലവാണിത് നിർമ്മാതാക്കൾക്ക് ഉണ്ടാകുന്നതെന്നും അനന്തൻ ആരോപിക്കുന്നു.
അതേസമയം തന്റെ കുഞ്ഞുങ്ങളെ നോക്കാൻ അവർ ആയയെ കൊണ്ടുവരുന്നുണ്ടെങ്കിൽ കാശ് കൊടുക്കേണ്ട ഉത്തരവാദിത്വം നിർമാതാക്കൾക്ക് അല്ലല്ലോ നടിക്ക് തന്നെയല്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ ചോദിക്കുന്നുണ്ട്
What's Your Reaction?