സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ക്ഷേത്രത്തിൽ മമ്മൂട്ടിയും ഉണ്ടായിരുന്നല്ലോ? അന്നവർക്കൊപ്പം ഉണ്ടായിരുന്നത് മോദി; ഫഹദ്-നസ്രിയ വിഷയത്തിൽ സുഭാഷിണി അലി
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാമും സംവിധാന സഹായിയും ഗായികയുമായ ഉത്തരാകൃഷ്ണയും വിവാഹിതരായത്. കഴിഞ്ഞദിവസം തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. താര വിവാഹത്തിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവാഹത്തിന്റെ ചിത്രങ്ങൾ വൻ വയറലായി മാറിയിരുന്നു. ഇതോടെ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ നടൻ ഫഹദ് ഫാസിലിന്റെയും നടി നസ്രിയയുടെയും ക്ഷേത്രത്തിലെ സാന്നിധ്യം ചിലർ എടുത്തു കാണിക്കുകയായിരുന്നു. ഫോട്ടോസ് വൈറൽ ആയതിന് പിന്നാലെ വിദ്വേഷ പ്രചാരണവുമായി തീവ്ര ഹിന്ദുത്വവാദിയായ അഡ്വക്കേറ്റ് കൃഷ്ണരാജ് രംഗത്തെത്തിയിരുന്നു.
നസ്രിയയ്ക്കും ഫഹദിനും എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറുപ്പിൽ ക്ഷേത്രാചാരം ലംഘിച്ച ഒരുത്തനേയും വെറുതെ വിടുമെന്ന് കരുതണ്ടെന്നും ഭീഷണിയുടെ സ്വരത്തിൽ കൃഷ്ണരാജ് പറയുന്നുണ്ട്. സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥയെന്നും ഏത് അണ്ടനും അടകോടനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിൽ കടക്കാൻ ആകുമെന്നും കൃഷ്ണരാജ് കുറിച്ചിരുന്നു. ക്ഷേത്രത്തിൽ നിൽക്കുന്ന താര ജോഡിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കൃഷ്ണരാജിന്റെ വിദ്വേഷ പോസ്റ്റ്. ഇപ്പോഴിതാ ഇരുവർക്കും എതിരായ കൃഷ്‌ണ രാജിന്റെ പോസ്റ്റിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി രംഗത്ത് എത്തിയിരിക്കുകയാണ്.
'കേരളത്തിലെ ജനങ്ങളുടെ സംസ്കാരത്തെ നശിപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇപ്പോൾ കേരളത്തിലുള്ളത് മനോഹരമായ സൗഹൃദ അന്തരീക്ഷമാണ്. അത് തകർക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും' സുഭാഷിണി അലി പറയുന്നു.
വിധവയായ ഹിന്ദു സ്ത്രീയുടെ മകളുടെ കല്യാണം കേരളത്തിൽ ഒരു മുസ്ലിം പള്ളിയിൽ വച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. താര ജോഡി വിവാഹ ചടങ്ങിനായി ക്ഷേത്രത്തിൽ എത്തിയത് സ്വാഭാവിക സംഭവം മാത്രമാണെന്നും അതിൽ എന്താണ് പ്രശ്നമുള്ളതെന്നും അവർ ചോദിക്കുന്നു. ഗുരുവായൂർ അമ്പലത്തിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയ സുഭാഷിണി അന്നവർക്ക് ഒപ്പം ഉണ്ടായിരുന്നത് നരേന്ദ്രമോദി ആണെന്ന കാര്യവും ചൂണ്ടിക്കാട്ടി.
What's Your Reaction?