അവളെ ഒന്ന് ചുംബിച്ചിട്ട് നാല് വർഷമായി! എന്റെ അടുത്തേക്ക് വരാത്തതിന് കാരണം പുഷ്പ 2, വികാരാധീതനായി അല്ലു അർജുൻ
പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ആരാധക പിന്തുണയുള്ള നടനാണ് അല്ലു അർജുൻ. തെന്നിന്ത്യയിൽ അല്ലു അർജുനുള്ള ജനപ്രിയത പകരം വയ്ക്കാൻ ഇല്ലാത്തതാണ്. മലയാളികൾക്ക് ആകട്ടെ പൊതുവെ അന്യഭാഷ നടി – നടന്മാരെ സ്വന്തം എന്ന പോലെ അംഗീകരിക്കാൻ വലിയ പാടാണ്. എന്നാൽ അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. അല്ലു അർജുൻ പലപ്പോഴും മലയാളികളുടെ സ്വന്തം ഹീറോ പോലെയാണ് ഇവിടെ വന്ന് വിജയങ്ങൾ കൊണ്ടുപോവാറ്. ഇത്തരത്തിൽ ഏറെ കാലത്തെ ഹൈപ്പുകൾക്കും ആരാധകരുടെ കട്ട വെയ്റ്റിംഗിനും ശേഷം ഇന്നാണ് താരത്തിന്റെ പുഷ്പ 2 തിയറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പുഷ്പ രാജ് എന്ന കഥാപാത്രത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം നടൻ എന്ന നിലയിൽ താൻ പൂർണ സമർപ്പണം നടത്തിയെന്നും അതിനു വേണ്ടി വ്യകതി ജീവിതത്തിലെ പല സന്തോഷങ്ങളെയും മാറ്റി വെക്കേണ്ടി വന്നെന്നും പറയുകയാണ് തരാം.
ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് താടി ഉണ്ട്. ഈ താടിയുള്ളത് കാരണം തന്റെ മകളെ ഉമ്മ വെക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് അല്ലു അർജുൻ പറഞ്ഞത്. രണ്ട് ഭാഗങ്ങളും ഉൾപ്പെടുത്തി അഞ്ച് വർഷത്തോളമായി സിനിമയുടെ ഷൂട്ട് നടന്നു. ഈ സിനിമ പൂർത്തിയാകാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇനി ക്ലീൻ ഷേവ് ചെയ്യാം. മകൾ എനിക്കടുത്തേക്ക് വരുന്നില്ലായിരുന്നു കാരണം എനിക്കവളെ ചുംബിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി മകളെ മര്യാദയ്ക്ക് ഉമ്മ വെക്കാൻ തനിക്ക് താടി കാരണം പറ്റുന്നില്ലായിരുന്നെന്നും അല്ലു അർജുൻ വ്യക്തമാക്കി.
What's Your Reaction?