കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്തിൽ നിന്നും കോടികൾ സമ്പാദിക്കുന്ന യവ്വനത്തിലേക്ക്! നടൻ ജയറാമിന്റെ മരുമകൾ ചില്ലറക്കാരിയല്ല, കൂടുതൽ അറിയാം..
താര വിവാഹങ്ങളുടെ കാലമാണിത്. സിദ്ധാർഥ് -അതിഥി, ശോഭിത- നാഗ ചൈതന്യ തുടങ്ങിയജോടികളുടെ കല്യാണം സോഷ്യൽ മീഡിയ വളരെ വലിയ ആഘോഷമാക്കിയിരുന്നു. ഔട്ട് ഫിറ്റ് മുതൽ വെഡിങ് ഡെസ്റ്റിനേഷൻ വരെ വളരെയധികം പ്ലാൻ ചെയ്തു വലിയ സംഭവമായി മാറ്റുന്ന പൊതു രീതി വന്നതുകൊണ്ട് തന്നെ വരാനിരിക്കുന്ന സെലിബ്രിറ്റി കല്യാണങ്ങളെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. തെന്നിന്ത്യൻ താരം കീർത്തി സുരേഷും നടൻ കാളിദാസ് ജയറാമുമാണ് ഈ വർഷാവസാനത്തിലെ അടുത്ത കല്യാണക്കാർ. ബിസിനസുകാരനായ ആന്റണി തട്ടിൽനെയാണ് കീർത്തി വരിക്കുന്നത്.
അതേസമയം ഈ മാസം എട്ടിനാണ് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് കാളിദാസ് ജയറാമിന്റെ വിവാഹം. തരിണി കലിംഗരായർ ആണ് കാളിദാസന്റെ വധു. ഇരുവരും പ്രണയത്തിൽ ആയത് മുതൽ തരുണിയെ കുറിച്ച് സോഷ്യൽ മീഡിയയ്ക്ക് നന്നായി അടുത്തറിയാം. മോഡലിങ് രംഗത്തെ നിറസാന്നിധ്യമാണ് തരിണി. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം പിന്നിട്ട് സമ്പന്നതയിലേക്ക് എത്തിയ ആളുകൂടിയാണ് തരിണി.ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.
ഫാഷൻ ഷോകളിലും പരസ്യങ്ങളിലും അഭിനയിച്ച തരിണി മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണി പങ്കെടുത്തിരുന്നു. കഷ്ടപ്പാടിൽ നിന്നും ഇയർന്നു വന്ന തരിണി കലിംഗരായർക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. ചെന്നെയിൽ സ്വന്തമായൊരു ആഡംബര വീടും വാഹനവും ഉണ്ടെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്.
What's Your Reaction?