കലാഭവന്‍ പ്രജോദ് സംവിധായകനാവുന്നു; രചന എബ്രിഡ് ഷൈന്‍

Oct 29, 2024 - 15:11
 0  1
കലാഭവന്‍ പ്രജോദ് സംവിധായകനാവുന്നു; രചന എബ്രിഡ് ഷൈന്‍

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മറ്റൊരാള്‍ കൂടി മലയാള സിനിമയില്‍ സംവിധാന രം​ഗത്തേക്ക്. മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷനിലേക്കും സിനിമകളിലേക്കും എത്തി, പ്രേക്ഷകപ്രീതി നേടിയ പ്രജോദ് കലാഭവൻ ആണ് സംവിധായകനായുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ആയോധന കലകളില്‍ പ്രാ​ഗത്ഭ്യമുള്ള പുതുമുഖ താരങ്ങള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ടെന്നും അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. 

മാർഷ്യൽ ആർട്ട്സിൽ പ്രാഗത്ഭ്യമുള്ള, 18നും 24നും ഇടയിലുള്ള പുരുഷന്മാരെയും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്ട്സ് പ്രഗത്ഭരേയുമാണ് ഈ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളാകാനുള്ള ഓഡിഷൻ കോളിലേക്കു ഇപ്പോൾ ടീം ക്ഷണിക്കുന്നത്. 18നും 24നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ  kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും 30നും 48നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിലേക്കും ഓഡിഷനായി പ്രൊഫൈൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഒ പ്രതീഷ് ശേഖർ. 

What's Your Reaction?

like

dislike

love

funny

angry

sad

wow