'എനിക്കിപ്പോൾ 46 വയസുണ്ട്'; ഇപ്പോഴിങ്ങനെയെങ്കിൽ അൻപതുകളിൽ അങ്ങനെ ഇരിക്കും ഞാൻ: മഞ്ജുവാര്യർ
പ്രായത്തിന്റെ ക്ലോക്കിൽ സമയം പിന്നോട്ട് കറങ്ങുന്ന രണ്ടു താരങ്ങളാണ് മലയാളത്തിന്റെ മമ്മൂക്കയും മഞ്ജു വാര്യറും. കാലത്തിനൊത്ത അല്ലെങ്കിൽ കാലത്തിനു മുന്നേ പോകുന്ന സ്റ്റൈലും ആറ്റിറ്റ്യൂഡും ആണ് രണ്ടുപേരുടെയും പ്രത്യേകത. മമ്മൂക്ക ഉരക്കുംതോറും മാറ്റുകൂടുന്ന സ്വർണ്ണം ആണെങ്കിൽ മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ ഏതൊരു നടിക്കും നടനും നൽകുന്നതിലും കൂടുതൽ പ്രേക്ഷകർ വരവേൽപ്പ് നൽകിയ കലാകാരിയായിരുന്നു മഞ്ജുവാര്യർ.
വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളും പല പല ഉയർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളും ആണ് താരത്തെ തേടിയെത്തിയിരുന്നത്. ഏറ്റവും ഒടുവിലലിപ്പോൾ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം വേട്ടയനിൽ പ്രധാന കഥാപാത്രത്തിലും താരം എത്തുന്നുണ്ട്. ഇതിനിടയിലിതാ തന്റെ യഥാർത്ഥ പ്രായം തുറന്നുപറഞ്ഞ നടിയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിംഗ് ആവുന്നത്.
"എനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്. ഞാനെന്റെ അൻപതുകളിലേക്കാണ് ഞാൻ ഇപ്പോൾ നോക്കുന്നത്. നിലിവൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ്", എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
What's Your Reaction?