ആ ഹിറ്റ് സിനിമ തന്നിലേക്ക് എത്തും മുൻപ് സംവിധായകൻ നിരവധി പേരെ കണ്ടു; പക്ഷെ ആർക്കും ബോധിച്ചില്ലെന്ന് ലാലേട്ടൻ, വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഫാൻസ്
മലയാള സിനിമകൾ ഇന്ന് മിക്കതും പോപ്പുലർ ആണ്. ഇന്ത്യൻ സിനിമകൾക്ക് തന്നെ അഭിമാനമാകുന്ന തരത്തിൽ മലയാള സിനിമ വളർന്നുകഴിഞ്ഞു. ഇത്തരത്തിൽ മറ്റു ഹിന്ദി-തെലുങ്ക് - തമിഴ് സിനിമകൾക്ക് ലഭിക്കുന്ന പാൻ ഇന്ത്യൻ ലെവൽ സ്വീകാര്യത മലയാളത്തിനും നേടികൊടുക്കുന്നതിൽ ലാലേട്ടന്റെ ദൃശ്യം വഹിച്ച പങ്ക് വളരെ വലുതാണ്. ഭാഷാതിർത്തികൾ ഭേദിച്ച് ചിത്രം സിനിമാ പ്രേമികൾക്കിടയിൽ ഹിറ്റ് ആവുകയായിരുന്നു. ദൃശ്യം ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും വൻ ഹിറ്റ് ആയി മാറിയിരുന്നു. ഇപ്പോഴിതാ ദൃശ്യം -3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.
‘ചിത്രത്തിന്റെ സംവിധായകൻ ഒരുപാട് പേരോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവർക്ക് ഈ സിനിമ ബോധിച്ചില്ല. സിനിമ ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പ് തന്നെ അതിന്റെ തിരക്കഥ സംവിധായകന്റെ കയ്യിലുണ്ടായിരുന്നു. ആന്റണി പെരുമ്പാവൂരാണ് കഥയെ കുറിച്ച് എന്നോട് പറഞ്ഞത്. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി”.
“ഒരു സിനിമ ഹിറ്റാകണമെങ്കിൽ അതിൽ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാവണം. സിനിമ കണ്ടുകഴിഞ്ഞാൽ വീട്ടിലേക്ക് കൊണ്ടുപോകാൻ നമുക്ക് എന്തെങ്കിലും ഉണ്ടാകണം. കുടുംബത്തിന് വേണ്ടിയുള്ള സ്നേഹമായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.എന്നും ലാലേട്ടൻ പറയുന്നു.
What's Your Reaction?