വിഷാദ രോഗത്തോട് പോരാടവേ തന്നെ തേടി വന്ന സിനിമ; 10 വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരികയാണെന്ന് നടി അർച്ചന കവി

Dec 24, 2024 - 19:04
 0  1
വിഷാദ രോഗത്തോട് പോരാടവേ തന്നെ തേടി വന്ന സിനിമ; 10 വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരികയാണെന്ന് നടി അർച്ചന കവി

10 വർഷത്തെ ഇടവേളയ്ക്കു ശേഷം  മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് നടി അർച്ചന കവി. ടൊവിനോ, തൃഷ, വിനയ് റായ് എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി അഖിൽ പോൾ ഒരുക്കുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം അറിയിച്ചത്.

താരത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം 

ബി​ഗ് സ്ക്രീനിൽ തന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. “ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ആ സിനിമയോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. വിഷാദവുമായി ഞാൻ പോരാടുന്ന സമയം. ആ സമയത്താണ് സംവിധായകൻ അഖിൽ പോൾ ജീവിതത്തിലേക്ക് വന്നത്”.

“നല്ലൊരു സുഹൃത്തായി അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് അദ്ദേഹവും ഉറപ്പുവരുത്തി. എന്നാൽ ഷൂട്ട് ചെയ്യുന്ന ഒരു സമയത്ത് പോലും എനിക്ക് രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. മുമ്പത്തേക്കാൾ എന്റെ ആരോ​ഗ്യസ്ഥി ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. പ്രസവമുറിയിൽ ടെൻഷനായി നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. നീലത്താമരയ്‌ക്ക് ശേഷം സിനിമ കാണാൻ എന്റെ അച്ഛനും അമ്മയും കേരളത്തിലേക്ക് വരികയാണ്. ഒരു പുനർജന്മം പോലെ തോന്നുന്നു”

What's Your Reaction?

like

dislike

love

funny

angry

sad

wow