സർട്ടിഫിക്കറ്റും മുന്നറിയിപ്പും തന്നിട്ടല്ലേ ആ വയലൻസ് ചിത്രം ഇറക്കിയത്? ആകാശദൂത് പോലൊരു കഥയാണ് എന്നാരും പറഞ്ഞില്ലല്ലോ! മാർക്കോയെ പിന്തുണച്ച് യുവാക്കൾ

Dec 24, 2024 - 19:06
 0  1
സർട്ടിഫിക്കറ്റും മുന്നറിയിപ്പും തന്നിട്ടല്ലേ ആ വയലൻസ് ചിത്രം ഇറക്കിയത്? ആകാശദൂത് പോലൊരു കഥയാണ് എന്നാരും പറഞ്ഞില്ലല്ലോ! മാർക്കോയെ പിന്തുണച്ച്  യുവാക്കൾ

മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷമായിരുന്നു 2024. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്, ആടുജീവിതം, ആവേശം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ സംഭവിച്ച വർഷവും ഭാഷ അതിർവരമ്പുകൾക്കപ്പുറം മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ തന്നെ ഏറ്റെടുത്ത വർഷം കൂടിയായിരുന്നു ഇത്. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വിജയങ്ങളോട് ചേർത്തുവയ്ക്കാൻ ഉറപ്പായും കഴിയുന്ന സിനിമ എന്ന പ്രവചനത്തോടെ മുന്നേറുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ.

ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ കലക്ഷൻ വൻ പ്രേക്ഷക പ്രതികരണത്തോടൊപ്പം തന്നെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. സിനിമയ്ക്ക് നല്ല രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങൾ തുടരെ വന്നു കൊണ്ടിരിക്കുമ്പോഴും ഒരു കൂട്ടർ ഇടഞ്ഞു തന്നെ നിൽക്കുകയാണ്. ചിത്രത്തിലെ വയലൻസ് ആണ് മിക്കവരുടെയും പ്രശനം. യുവാക്കളെ ചിത്രം ആക്രമണങ്ങൾക്ക്  നടത്താൻ പ്രേരിപ്പിക്കുമെന്നും ഇത്തരം കലാസൃഷ്ടികൾ മലയാള സിനിമയ്‌ക്കും മലയാളികൾക്കും ആപത്താണെന്നും പറഞ്ഞാണ് ചിത്രത്തിനെതിരായ പ്രചാരണം. ഇത്തരത്തിൽ സിനിമയ്‌ക്കെതിരായ മോശം വിമർശങ്ങൾ ഏറുമ്പോൾ മാർക്കോയെക്കുറിച്ചുള്ള ഒരു എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിങ്ങനെ..

“ആകാശദൂത് പോലൊരു കഥയാണ്, ഫാമിലിക്ക് ഒന്നടങ്കം ഇരുന്ന് ആസ്വദിച്ചു കാണാൻ പറ്റുന്നതാണ്, കുട്ടികളെയൊക്കെ പ്രത്യേകം കൊണ്ടുപോയി കാണിക്കണം” എന്നൊന്നും പറഞ്ഞു വന്ന സിനിമ അല്ലല്ലോ ഈ മാർക്കോ..
സിനിമ ഉണ്ടാക്കാൻ തുടങ്ങിയ സമയം മുതൽ സിനിമയുടെ അണിയറ പ്രവർത്തകരും, റിലീസിനു മുൻപ് പടം സെൻസർ ചെയ്ത സർക്കാരും അത് എന്താണ്, എങ്ങനെയാണ്, എന്ത്‌ പോലെയാണ് എന്നൊക്കെ വിശദമായി പറഞ്ഞിട്ടാണ് സർട്ടിഫിക്കറ്റും മുന്നറിയിപ്പും തന്നിട്ടാണ് അത് ഇറക്കിയിട്ടുള്ളത്. പിന്നെ എന്ത് കണ്ടിട്ടാണ് ”ഹെമ്മേ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്”… “ഇത് കാണുന്നവർക്കൊക്കെ ഭ്രാന്താണ്”.. “അവർക്ക് വികലമായ മനസ്സാണേ”.. എന്നൊക്കെ കിടന്നു കരയുന്നെ?.. ആകാശദൂദ് കാണേണ്ടവർ ആകാശദൂത് കാണട്ടെ, മാർക്കോ കാണേണ്ടവർ മാർക്കോ കാണട്ടെ…

സിനിമാ-സാമൂഹിക-രാഷ്‌ട്രീയ വിശകലനങ്ങൾ സർക്കാസ്റ്റിക് രൂപേണ എഴുതി ശ്രദ്ധേയനായ ‘ഹരി തമ്പായി’യുടെ പോസ്റ്റാണിത്. മാർക്കോ സിനിമയെ നഖശിഖാന്തം എതിർക്കുന്നവർക്കുള്ള മറുപടി കൂടിയാവുകയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow