മണിച്ചിത്രത്താഴിലെ ആ ഗാനം ഒരുക്കവേ പേടിച്ച് സംഗീത സംവിധായകൻ മുങ്ങി; ഇടപെട്ടത് എം ജി ശ്രീകുമാർ, മറ്റു ചിലർക്കും ദുരനുഭവങ്ങൾ

Dec 26, 2024 - 16:13
 0  8
മണിച്ചിത്രത്താഴിലെ ആ ഗാനം ഒരുക്കവേ പേടിച്ച് സംഗീത സംവിധായകൻ മുങ്ങി; ഇടപെട്ടത് എം ജി ശ്രീകുമാർ, മറ്റു ചിലർക്കും ദുരനുഭവങ്ങൾ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ എണ്ണി പറയുമ്പോൾ ആദ്യ അഞ്ചിൽ വരുമെന്ന് ഉറപ്പുള്ള ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ കുറിച്ചും പലർക്കും ദുരനുഭവങ്ങളും മറ്റുമുണ്ടായതിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് നടനും സംവിധായകനുമായി ആലപ്പി അഷ്‌റഫ്. 

ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതിന് ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും ആയിരുന്നുവെന്നും ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാതെ ആയിരുന്നു ബിച്ചു ഗാനങ്ങൾ രചിച്ചതിന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ചിത്രത്തിലെ ഇന്നും ശ്രദ്ധേയമായ  'പഴന്തമിഴ് പാട്ടിഴയും' എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജി രാധാകൃഷ്ണനാണ്. ചിട്ടപ്പെടുത്തിയ താകട്ടെ ആഹരി എന്ന രാഗത്തിലും. ഈ രംഗത്തിന് ചില പ്രത്യേകതകൾ ഉണ്ടെന്നാണ്  വിശ്വാസം. ഈ രാഗത്തിൽ ഗാനം രചിക്കുന്നവർ ദരിദ്രരരായി പോകുമെന്ന് പലരും പറയുമായിരുന്നു.  

ചിത്രത്തിന്റെ ഇതിവൃത്തത്തിലെ  അടിമുടി ദുരൂഹതയും മന്ത്രവാദങ്ങളും നിറഞ്ഞ അന്തരീക്ഷവും അതോടൊപ്പം ആഹരി രാഗം കൂടി കടന്നുവന്നപ്പോൾ എം ജി രാധാകൃഷ്ണൻ പേടിച്ച് ആരോടും പറയാതെ ആലപ്പുഴയിൽ നിന്നും മുങ്ങിഎന്നും  പിന്നീട് എം ജി ശ്രീകുമാർ ഇടപെടാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട് ചിലർക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow