അന്ന് ഒരു നടിക്ക് ഉണ്ണി മുകുന്ദന്റെ കൂടെ ഫോട്ടോ എടുക്കാന്‍ കുറച്ചില്‍ ആയിരുന്നു; കര്‍മ്മ എന്നൊന്ന് ഉണ്ട്, ആരും പറയാത്ത സംഭവം വെളിപ്പെടുത്തി ടിനി ടോം
മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷമായിരുന്നു 2024. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്, ആടുജീവിതം, ആവേശം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ സംഭവിച്ച വർഷവും ഭാഷ അതിർവരമ്പുകൾക്കപ്പുറം മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ തന്നെ ഏറ്റെടുത്ത വർഷം കൂടിയായിരുന്നു ഇത്. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വിജയങ്ങളോട് ചേർത്തുവയ്ക്കാൻ ഉറപ്പായും കഴിയുന്ന സിനിമ എന്ന പ്രവചനത്തോടെ മുന്നേറുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ.
ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ കലക്ഷൻ വൻ പ്രേക്ഷക പ്രതികരണത്തോടൊപ്പം തന്നെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഈ അവസരത്തിൽ ചിത്രത്തെയും ചിത്രത്തിലെ നടന്റെ പ്രകടനത്തേയും അഭിനന്ദിച്ചു പ്രമുഖ സംവിധായകരടക്കമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. ഉണ്ണി മുകുന്ദൻ തന്റെ കഴിവിലൂടെയും അധ്വാനത്തിലൂടെയും ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയാണ് എന്നും ഒരു കാരണവും ഇല്ലെങ്കിൽ പോലും പലപ്പോഴായി താരം നേരിട്ട വിദ്വേഷ പ്രചരണങ്ങൾക്കും പലതരം അധിക്ഷേപങ്ങൾക്കുമുള്ള റിവാഡ് കൂടിയാണ് മാർക്കോയുടെ വിജയം എന്നും പലരും പറയുന്നു. ഇപ്പോഴിതാ തുടക്ക കാലത്ത് താരം നേരിട്ട മറ്റൊരു അവഗണനയെ കുറിച്ച് പറയുകയാണ് നടൻ ടിനി ടോം. പുതിയ പയ്യനായത് കൊണ്ട് ഒരു പ്രമുഖ നടി ഉണ്ണിക്കൊപ്പം ഒരു ഫോട്ടോയെടുക്കാൻ പോലും വിസമ്മതിച്ചുവെന്നും കർമ്മ എന്നൊന്നുണ്ട് എന്നുമാണ് ടിനി ടോം പറഞ്ഞത്. നായക സ്ഥാനത്ത് താനാണെങ്കില്‍ അഭിനയിക്കില്ലെന്നും നടനെ മാറ്റണമെന്നും ചില നായികമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ചില അഭിമുഖങ്ങളിൽ ഉണ്ണി മുകുന്ദനും വെളിപ്പെടുത്തിയിട്ടുണ്ട്.
ഉണ്ണി മുകുന്ദന്‍ പോലും ഇതുവരെ പുറത്ത് പറയാത്ത കാര്യമാണ് താന്‍ പറയുന്നതെന്നു പറഞ്ഞായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയില്‍ വിക്കനായി അഭിനയിക്കാന്‍ വന്ന ഒരു പയ്യനായിരുന്നു ഉണ്ണി. അന്ന് ഒരു നടിക്ക് അവന്റെയൊപ്പം ഫോട്ടോ എടുക്കാന്‍ കുറച്ചില്‍ പോലെ. ഫോട്ടോഷൂട്ടില്‍ ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാന്‍ പറയുന്നില്ല. ഉണ്ണി അന്ന് പുതിയ പയ്യനാണ്. പക്ഷെ കാലം അവനെ നായകനാക്കി തിരിച്ച് കൊണ്ട് വന്നു. ഒരിക്കലും ആരേയും വിലകുറച്ച് കാണാന്‍ പാടില്ല, നാളെ എന്താകുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അന്ന് ഫോട്ടോയെടുക്കാന്‍ മടിച്ച നടി ഇന്ന് അക്കാര്യം ആഗ്രഹിക്കുന്നുണ്ടാകാം. കര്‍മ്മ എന്നൊന്ന് ഉണ്ട് എന്നുമാണ് ടിനി ടോം പറഞ്ഞത്.
What's Your Reaction?