അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണയുമായി ഫെഫ്കയും
ഹണി റോസിന് പിന്തുണയുമായി സംവിധായകരുടെ സംഘടനയായ ഫെഫ്കയും. നടി തുടങ്ങിവെച്ച ധീരമായ പോരാട്ടത്തിന്പിന്തുണ അറിയിക്കുന്നുവെന്നും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി നീക്കത്തെ കാണുന്നുവെന്നുമാണ് ഫെഫ്ക പ്രസ്താവനയിലൂടെ അറിയിച്ചത്.
ഫെഫ്കയുടെ പ്രസ്താവന
ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ.
കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് തനിക്കെതിരെ അസഭ്യ -അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ തുറന്ന നിയമ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തന്റെ വേഷങ്ങളെയോ രീതികളെയോ കുറിച്ചുള്ള ക്രിയാത്മക വിമർശനങ്ങൾളും കമന്റുകളും താൻ എന്നും സ്വാഗതം ചെയ്യുന്നു എന്നും എന്നാൽ എന്നാൽ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള അതിരുകടന്നുള്ള പരാമർശങ്ങൾ ഇന്ത്യൻ നിയമം വ്യവസ്ഥ ഉപയോഗപ്പെടുത്തി നേരിടും എന്നുമാണ് ഹണി റോസ് വെളിപ്പെടുത്തിയത്. നടിയുടെ പരാതിക്ക് പിന്നാലെ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
What's Your Reaction?