അത്ര നിഷ്കളങ്കമല്ല! ഹണി റോസ് വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തി, വിമർശിച്ച് ഫറ ഷിബില
കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് തനിക്കെതിരെ അസഭ്യ -അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ തുറന്ന നിയമ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തന്റെ വേഷങ്ങളെയോ രീതികളെയോ കുറിച്ചുള്ള ക്രിയാത്മക വിമർശനങ്ങൾളും കമന്റുകളും താൻ എന്നും സ്വാഗതം ചെയ്യുന്നു എന്നും എന്നാൽ എന്നാൽ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള അതിരുകടന്നുള്ള പരാമർശങ്ങൾ ഇന്ത്യൻ നിയമം വ്യവസ്ഥ ഉപയോഗപ്പെടുത്തി നേരിടും എന്നുമാണ് ഹണി റോസ് വെളിപ്പെടുത്തിയത്. നടിയുടെ പരാതിക്ക് പിന്നാലെ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ'എടുത്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ലെന്നാണ് ഫറ ഷിബില ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. മലയാളി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോഗിച്ചു എന്നും ഫറ ഷിബില ഹണി റോസിനെതീരെ ആരോപിക്കുന്നു
“എന്‍റെ മേഖല ഇതായത് കൊണ്ട് ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉദ്ഘാടനം ചെയ്യുന്നു. അത്രയും നിഷ്കളങ്കമാണ് കാര്യങ്ങളെന്ന് തോന്നുന്നില്ല. ഹണി റോസ് വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്” ഫറ ഷിബില പറയുന്നു.
മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നത്?’ എന്ന് എങ്കിലും പരാമർശിക്കാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു. ഒരുപക്ഷേ, അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല. ഇൻഫ്ലുൻസ് ചെയ്യാൻ ഉദേശിച്ചിട്ടുമുണ്ടാവില്ല. സർവൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. ‘ഉദ്ദേശ്യത്തേക്കാൾ അത് നൽകുന്ന സ്വാധീനം പ്രധാനമാണ്’ ശരിയാണോ? എന്നും ഫറ ഷിബില പറയുന്നു.
വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്‍റെ തന്നെ വിഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് ഹണി റോസ് നൽകുന്നതെന്നാണ് ഷിബില ഉന്നയിക്കുന്ന ചോദ്യം. സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയിൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കുമെന്നും ഷിബില എഴുതുന്നു.
ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു.! ഒരു പക്ഷെ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇൻഫ്ലുൻസ് ചെയ്യാൻ ഉദേശിച്ചിട്ടുമുണ്ടാവില്ല, സർവൈവൽ ആണ് അവർക്ക് ഉൽഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. പക്ഷെ “Impact is more important than intention.” Right? – എന്നാണ് ഫറ ഷിബിലയുടെ പോസ്റ്റ് തുടരുന്നത് .
What's Your Reaction?