ഞാൻ മമിത ബൈജുവിന്റെ മുഖത്തടിച്ചിട്ടില്ല; എന്റെ മകളെ പോലെയാണ്, വെളിപ്പെടുത്തി സംവിധായകൻ ബാല
ബാല സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും അഭിനയിച്ചിരുന്നു. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടൻ സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനിടെ നടി മമിതയെ ബാല മുഖത്തടിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് നടി തന്നെ ഇതിന് വിശദീകരണവും നൽയിരുന്നു. മാനസികമായോ ശാരീകിമായോ ഒരു ഉപദ്രവും ഉണ്ടായിട്ടില്ലെന്നും ബാല സർ നല്ലൊരു മെന്ററായിരുന്നുവെന്നും ഡേറ്റ് പ്രശ്നം കാരണമാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നും മമിത വ്യക്തമാക്കിയത്.
ഇതിന് പിന്നാലെയാണ് പുതിയൊരു അഭിമുഖത്തിൽ ബാല ആ വിവാദത്തിനെ കുറിച്ച് വ്യക്തമാക്കിയത്. മമിത എന്റെ മകളെ പോലെയാണ്.. അല്ലെങ്കിൽ തന്നെ പെൺകുട്ടികളെ ആരെങ്കിലും തല്ലുമോ? അതൊരു ചെറിയ കുട്ടിയല്ലേ? മുംബൈയിൽ നിന്ന് വന്ന ഒരാളാണ് മമിതയ്‌ക്ക് മേക്കപ്പിട്ടത്.
എനിക്ക് മേക്കപ്പ് ഇഷ്ടമല്ല. അക്കാര്യം അവരോട് പറയാൻ മമിതയ്‌ക്ക് ഭാഷ അറിയില്ലായിരുന്നു. ഷോട്ടിന് വിളിച്ചപ്പോൾ ആരാണ് മേക്കപ്പ് ഇട്ടതെന്ന് ചോദിച്ച് കളിക്ക് അടിക്കാൻ കൈയുയർത്തി, ഇതിന് പിന്നാലെ അടിച്ചതായി വാർത്തകൾ വന്നു—- ബാല പറഞ്ഞു.ജനുവരി 10 ന് പൊങ്കൽ റിലീസായാണ് വണങ്കാൻ തിയേറ്ററിലെത്തുന്നത്. അരുൺ വിജയ് ആണ് നായകനാകുന്നക്. റോ ആയ ഒരു ആക്ഷൻ സിനിമയാകും ചിത്രം.
What's Your Reaction?