ഇപ്പോഴും വീഴാതെ പുഷ്പ തന്നെ; മാർക്കോയും റൈഫിൾ ക്ലബ്ബും പിന്നാലെ!
മലയാളം ഉൾപ്പടെയുള്ള ഇന്റസ്ട്രികൾ പുതിയ റിലീസുകൾക്കായി ഒരുങ്ങുകയാണ്. ഈ അവസരത്തിലും മുൻ റിലീസുകളെല്ലാം ശക്തമായ സ്വാധീനം ബോക്സ് ഓഫീസിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ബുക്ക് മൈ ഷോ.
ബുക്കിങ്ങിൽ ഒന്നാം സ്ഥാനത്ത് അല്ലു അർജുൻ ചിത്രം പുഷ്പ 2: ദ റൂൾ ആണ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടാൽ നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പുഷ്പ 2 ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരുലക്ഷത്തി മുപ്പത്തി ആറായിരം ടിക്കറ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പുഷ്പ 2വിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. പുത്തൻ റിലീസുകളെയും പിന്നിലാക്കിയാണ് ഈ തേരോട്ടം.
രണ്ടാം സ്ഥാനം ഹോളിവുഡ് ചിത്രമായ മുഫാസയാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റ് പോയത്. നാല്പതിനായിരം ടിക്കറ്റുകളുമായി കിച്ചാ സുധീപ് ചിത്രം മാക്സ് ആണ് മൂന്നാം സ്ഥാനത്തിന്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനിൽ എത്തിയ മാർക്കോയാണ് നാലാം സ്ഥാനത്ത്. മുപത്തി അയ്യായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്. അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിച്ച ബറോസ്, ടിക്കറ്റ് വിൽപ്പനയിൽ പത്താം സ്ഥാനത്താണ്. അയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറിൽ ചിത്രത്തിന്റേതായി വിറ്റുപോയിരിക്കുന്നത്. ബറോസിനെയും കടത്തിവെട്ടി റൈഫിൾ ക്ലബ്ബ് മുന്നിലുണ്ട്.
What's Your Reaction?