ഏത് തീരാ മുടി കൊഴിച്ചിലും മാറും! രാവിലെ വെറും വയറ്റിൽ ദിവസവും ഇത് ഒന്ന് കുടിച്ചു നോക്കൂ..
ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടായേക്കും. ചിലർക്ക് പോഷകങ്ങളുടെ അപര്യാപ്തത മൂലവും മുടികൊഴിച്ചിലുണ്ടായേക്കാം. മുടി വളരാൻ വിറ്റാമിനുകൾ ആവശ്യമാണ്. അതിനായി കറ്റാർവാഴ- നെല്ലിക്കാ ജ്യൂസ് പരീക്ഷിക്കാം..
മുടി വളർച്ചയ്‌ക്കും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും പഴമക്കാർ മുതൽ ന്യൂജെൻസ് വരെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12 തുടങ്ങി മുടിയുടെ വളർച്ചയ്‌ക്കാവശ്യമായ എല്ലാ പോഷക ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ശിരോചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും കറ്റാർവാഴ പരിഹാരമാണ്.
താരൻ, തല ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കാം. ഈർപ്പം നിലനിർത്തി മുടി പൊട്ടിപോകുന്നത് കുറയ്‌ക്കുന്നു. മുടി ബലപ്പെടുത്തുന്നതിനും കറ്റാർവാഴ ഉപയോഗിക്കാം.
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുടിക്ക് കരുത്തേകുന്നതിനും അകാല നരയെ ചെറുത്തു നിർത്താനും സഹായിക്കുന്നു. ആന്റി- ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ ഇത് സമ്മർദ്ദം കുറയ്‌ക്കുന്നതിനും മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.
കറ്റാർവാഴ- നെല്ലിക്ക ജ്യൂസ്
കറ്റാർവാഴയും നെല്ലിക്കയും ചേർത്തുണ്ടാക്കുന്ന ഒരു ഡ്രിങ്കാണിത്. ഇതിനായി കറ്റാർവാഴയിലെ ഒരു ഇല എടുത്ത് ജെൽ മാത്രം ഒരു ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് 1 ടീസ്പൂൺ നെല്ലിക്കാ പൊടി ചേർത്തു കൊടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് ശുദ്ധമായ തണുത്ത വെള്ളമോ നാളികേര വെള്ളമോ ചേർത്ത് കുടിക്കാം. രാവിലെ വെറും വയറ്റിൽ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കറ്റാർവാഴ ചിലരിൽ അലർജി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അതിനാൽ ആരോഗ്യവിദ്ഗധരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.
What's Your Reaction?