പതിയെ ഉള്ളിലേക്ക് കയറും; പിന്നെയത് നമ്മളെ വേട്ടയാടും: സിക്കാഡയെ കുറിച്ച് പ്രശസ്ത ഓഡിയോഗ്രാഫർ ഫസൽ എ ബക്കർ

Jul 29, 2024 - 23:12
 0  25

 കഥ പറച്ചിലിൽ വിഷ്വലുകൾക്കൊപ്പം തന്നെ സൗണ്ടിനും തുല്യ പ്രധാന്യമുള്ള കാലമാണിത്. സിനിമാസ്വാദനം അതിന്റെ പരിപൂർണ അർത്ഥത്തിൽ പ്രേക്ഷകർക്കനുഭവപ്പെടണമെങ്കിൽ സിനിമയുടെ സകല മേഖലയിലും സാങ്കേതിക മികവും തികവും അണിയറക്കാർ ഉറപ്പിക്കേണ്ട കാലം. 

ചിത്രത്തിനൊപ്പം പുരോഗമിച്ച് പതിയെ കാണികളിലേക്കിറങ്ങി ആവശ്യാനുസരണം പേടിപ്പിക്കാനും സന്തോഷിപ്പിക്കാനും ത്രില്ലടിപ്പിക്കാനുമൊക്കെ ശബ്ദങ്ങൾക്കാകും. ഇത്തരത്തിൽ സൗണ്ടിന് വലിയ പ്രാധാന്യം നൽകി നിർമിച്ച ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം സിക്കാഡയുടെ ശബ്ദ വിശേഷങ്ങൾ പങ്കുവെച്ച പ്രശസ്ത ഓഡിയോഗ്രാഫർ ഫസൽ എ ബക്കറുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 മലൈക്കോട്ട വാലിബൻ, മഞ്ഞുമ്മൽ ബോയ്സ്, നൻ പകൽ നേരത്തു മയക്കം, ചുരുളി, ചാവേർ, അജഗജാന്തരം തുടങ്ങി പ്രേക്ഷകപ്രീതിയും സിനിമാ നിരൂപകരുടെ പ്രശംസകളും ഒരുപോലെ നേടിയെടുത്ത സൂപ്പർ ഹിറ്റ് പടങ്ങളുടെ ഓഡിയോഗ്രാഫർ കൂടിയാണ് ഫസൽ. 

 'സിക്കാഡ വളരെ ചെറിയ ഒരു ചിത്രമാണ്. എന്നാൽ വളരെയധികം ഇന്ററെസ്റ്റിംഗ് ആണ് താനും. പതിയെ ഉള്ളിലേക്ക് കയറി, പിന്നെയത് നമ്മളെ വേട്ടയാടും'. സിനിമയിൽ തുടക്കക്കാരൻ കൂടിയായ സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും സിനിമയെ പ്രശംസിച്ചുകൊണ്ട് ഫസൽ പറയുന്നു.

ഫസലിന്റെ വാക്കുകൾ ഇങ്ങനെ..

 കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ലെങ്കിലും മഞ്ഞുമൽ ബോസിന് ശേഷം മലയാളത്തിൽ സംഭവിക്കാനിരിക്കുന്ന അടുത്ത സർവൈവർ ത്രില്ലർ ചിത്രമാണ് സിക്കാഡ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ടുതന്നെ കഥയ്ക്കൊപ്പം പ്രേക്ഷകനെ ത്രില്ലടിപ്പിച്ച അജഗജാന്തരത്തിലെയും ചുരുളിലേയും മഞ്ഞുമ്മൽ ബോയ്സിലേയുമെല്ലാം കണ്ട ഫസലിന്റെ സൗണ്ട് മാജിക് സിക്കാഡയിലും ആവർത്തിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്ത് 9നാണ്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംഗീത സംവിധായകൻ കൂടിയായ സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.  

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. 

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

What's Your Reaction?

like

dislike

love

funny

angry

sad

wow