അശ്ലീല പരാമര്‍ശം ആവര്‍ത്തിക്കുന്നതും ഐഡന്റിറ്റിയായി കൊണ്ടുനടക്കുന്നതും മോശം: ഹണിറോസിനെ പിന്തുണച്ച് ആസിഫ് അലിയും

Jan 7, 2025 - 18:20
 0  1
അശ്ലീല പരാമര്‍ശം ആവര്‍ത്തിക്കുന്നതും ഐഡന്റിറ്റിയായി കൊണ്ടുനടക്കുന്നതും മോശം: ഹണിറോസിനെ പിന്തുണച്ച് ആസിഫ് അലിയും

ഹണിറോസിനെതിരായ ദ്വയാർത്ഥ പ്രയോ​ഗത്തിലും സോഷ്യൽ മീഡിയ ആക്രമണങ്ങളിലും പ്രതികരിച്ച് നടൻ ആസിഫ് അലി. ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന് ശേഷവും അശ്ലീല പരാമർശം ആവർത്തിക്കുന്നതും അതൊരു ഐഡൻ്റിറ്റിയായി കൊണ്ടു നടക്കുന്നതും വളരെ മോശമാണെന്ന് ഹണി റോസിനെ  പിന്തുണച്ച് നടൻ വ്യക്തമാക്കി.

കാണുന്നവർക്കും വായിക്കുന്നവർക്കും ബോഡി ഷെയിമിം​ഗും ​​ദ്വയാർത്ഥത്തിലെ അധിക്ഷേപിക്കലും തമാശായി തോന്നാം എന്നാൽ അനുഭവിക്കുന്നവ‍ർക്ക് അത് ബുദ്ധിമുട്ടാണ്. ബുദ്ധിമുട്ട് അറിയിച്ചതിന് ശേഷവും അശ്ലീല പരാമർശം ആവർത്തിക്കുന്നതും അതൊരു ഐഡൻ്റിറ്റിയായി കൊണ്ടു നടക്കുന്നതും വളരെ മോശമാണ്.

അത് ഒരിക്കവും ന്യായീകരിക്കാൻ കഴിയില്ലെന്നും ആസിഫ് പറഞ്ഞു. നടിയുടെ പരാതിയിൽ അശ്ലീല കമൻ്റുകൾ പങ്കുവച്ച 30 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി പ്രഖ്യാപിച്ചിരുന്നു. താരസംഘടനയായ അമ്മയും ഹണിക്ക് പിന്തുണയുമായി രം​ഗത്തുവന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow