വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല 'മാര്‍ക്കോ' വിജയിച്ചത്: ടൊവിനോ
വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചതെന്ന് നടന്‍ ടൊവിനോ തോമസ്. ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മാത്രമല്ല ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് വേര്‍ഷനുകള്‍ ഗംഭീര സ്വീകാര്യതയോടെയാണ് പ്രദര്‍ശനം തുടരുന്നത്. സിനിമയുടെ തമിഴ് വേര്‍ഷനും ശ്രദ്ധ നേടുന്നുണ്ട്. മാര്‍ക്കോയെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്‌നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല. സിനിമ എന്ന നിലക്ക് നല്ലതായതു കൊണ്ടാണ് മാര്‍ക്കോ വിജയിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്.
ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ ആഘോഷക്കപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും എന്നാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തില്‍ ടൊവിനോ പറയുന്നത്.
What's Your Reaction?