ആ സാഹചര്യത്തിലൂടെ കടന്നു പോയവർക്കെ അത് മനസിലാകൂ! പക്ഷേ അമ്മ വളരെ ബുദ്ധിമതിയാണ്, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
മലയാളികളുടെ റിയാലിറ്റി ഷോ ഭ്രമത്തിന്റെ തുടക്കകാലത്ത് തന്നെ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച അവതാരികയാണ് രഞ്ജിനി ഹരിദാസ്. കാലങ്ങൾ കഴിഞ്ഞിട്ടും ഒത്തിരിപേർ രംഗത്ത് വന്ന് പോയിട്ടും തന്റേതായൊരു ഇടം മലയാളി മനസ്സിൽ താരത്തിന് ഇപ്പോഴും ഉണ്ട്. വ്യക്തിജീവിതത്തിലും രഞ്ജിനി പുലർത്തുന്ന നിലപാടുകളും തുറന്നു പറച്ചിലുകളും പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. രഞ്ജിനിയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് താരത്തിന്റെ അമ്മയും. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിൽ ആണ് ചർച്ചയാകുന്നത്.
"കുട്ടിക്കാലത്ത് തന്നെ എനിക്കെന്റെ അച്ഛനെ നഷ്ടമായി. അമ്മയും ഗ്രാന്റ് പേരൻസുമാണ് എന്നെ വളർത്തിയത്. അന്നത്തെ അമ്മ വളരെ സാധുവായിരുന്നു. നിസ്സഹായ. ഒച്ചപ്പാടൊന്നും എടുക്കാത്തയാൾ. ഇന്നങ്ങനെയല്ല കേട്ടോ. ഇന്ന് ഞാൻ എന്തൊക്കെ അല്ല എന്നതായിരുന്നു അന്നത്തെ അമ്മ. മുപ്പതാമത്തെ വയസിലാണ് അമ്മ വിധവയാകുന്നത്. ആ സാഹചര്യത്തിലൂടെ കടന്നു പോയവർക്കെ ആ അവസ്ഥ മനസിലാകൂ. അമ്മയുടെ 22-ാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്. ജോലിക്കൊന്നും പോയിട്ടില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിക്കണമോ കല്യാണം കഴിക്കണമോന്ന് ചോദിച്ചപ്പോൾ, കല്യാണം കഴിക്കണമെന്ന് പറഞ്ഞ ആളാണ് എന്റെ അമ്മ. പക്ഷേ അമ്മ വളരെ ബുദ്ധിമതിയാണ്. ഇന്നമ്മയെ കണ്ടാലേ അത് മനസിലാകൂ", എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.
അച്ഛന്റെ ഓർമകളും രഞ്ജിനി പങ്കുവച്ചിരുന്നു. "വളരെ കുറച്ച് ഓർമകളെ എനിക്കുള്ളൂ. എനിക്ക് അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു. എനിക്ക് പേടിയുണ്ടായിരുന്ന ഒരേയൊരാൾ അച്ഛനായിരുന്നു. അച്ഛൻ ദേഷ്യപ്പെടുമ്പോൾ ഞാൻ കരയുമായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്", എന്നാണ് രഞ്ജിനി പറഞ്ഞത്.
What's Your Reaction?