സ്മെൽ പറ്റില്ല, വൊമിറ്റിങ്ങും ബിസിനെസ്സ് ക്‌ളാസിൽ യാത്രയും! ദിയ കൃഷണ ഗർഭിണിയോ? പറയാതെ പറഞ്ഞ് ദമ്പതികൾ

Dec 27, 2024 - 18:28
 0  8
സ്മെൽ പറ്റില്ല, വൊമിറ്റിങ്ങും ബിസിനെസ്സ് ക്‌ളാസിൽ യാത്രയും!  ദിയ കൃഷണ ഗർഭിണിയോ? പറയാതെ പറഞ്ഞ് ദമ്പതികൾ

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ്‌ സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.

ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ  അശ്വിൻ ഗണേഷുമായി ഈ വര്ഷം ആണ് ദിയ കൃഷ്ണയുടെ വിവാഹം നടക്കുന്നത്. വലിയ ആഡംബരങ്ങൾ ഒഴിവാക്കിയ ലളിതവും എന്നാൽ മനോഹരവുമായ വിവാഹത്തിനു പിന്നാലെ  ഇരുവരും മറ്റൊരു വീട് എടുത്തു മാറിയിരുന്നു. എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കിടാറുള്ള താരത്തോട് എന്നാണ് നിങ്ങൾക്കിടയിൽ ഒരു കുഞ്ഞതിഥി എത്തുക എന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. ഇപ്പോഴിതാ  ഹണിമൂൺ ട്രിപ്പിന് ലണ്ടനിൽ എത്തിയിരിക്കുകയാണ് ദമ്പതികൾ.  കേരളത്തിൽ നിന്നും ബിസിനെസ്സ് ക്‌ളാസിൽ  ദുബായിലേക്കും ദുബായിൽ നിന്നും കണക്ഷൻ ഫ്‌ളൈറ്റ് വഴി ലണ്ടനിലേക്കും എത്തുകയായിരുന്നു ഇരുവരും. ഇത് രണ്ടും സ്വപ്ന സമാനമായ യാത്ര എന്നാണ് അശ്വിനും ദിയയും ഈ ബിസിനെസ്സ് ക്‌ളാസ് യാത്രകളെ  വിശേഷിപ്പിച്ചത്. അതേസമയം യാത്രക്കിടയിൽ ദിയ പങ്കുവച്ച ചില കാര്യങ്ങളാണ് ആരാധകരെ താരം ഗർഭിണിയാണോ എന്ന ചർച്ചയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. 

ദിവസങ്ങൾക്കുമുമ്പ്  അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികം ആയിരുന്നു.ഈ  വീഡിയോസിൽ  ദിയ അത്ര സുഖമില്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്നും ചില ഭക്ഷണങ്ങളുടെ മണം പിടിച്ച ശേഷമായിരുന്നു ക ഴിക്കുന്നത്. ഇതും ഇപ്പോഴത്തെ  ബിസിനെസ്സ് ക്‌ളാസ് ട്രിപ്പും കൂട്ടിച്ചേർത്താണ് താരം ഗർഭിണി തന്നെ ആണ് എന്ന് ആരാധർ സമർത്ഥിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow