ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് ആ കാര്യം മനസിലായി; ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി അമൃത
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് ആളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ കുടുംബ പ്രേക്ഷകരുടെയും സംഗീത പ്രേമികളുടെയും മനസ്സിലേക്ക് കയറി വന്ന അമൃത തന്റെ കഴിവിലൂടെയും സ്വപ്രയത്നത്തിലൂടെയും കരിയർ വെട്ടിപ്പിടിക്കുകയായിരുന്നു. ഇന്ന് സിനിമാഗാനങ്ങളും ആൽബം പാട്ടുകളുമായി താരം സജീവമാണ്.
ഇതിനിടയിൽ പലതരത്തിലുള്ള പ്രതിസന്ധികളും അമൃതയ്ക്ക് നേരിടേണ്ടി വന്നു. മുൻ ഭർത്താവ് ബാലയുമായുള്ള കുടുംബ ജീവിതവും വേർപിരിയലും ശേഷമുണ്ടായ മ്യൂസിക് ഡയറക്ടർ ഗോപി സുന്ദറുമായുള്ള ബന്ധവും പ്രണയ തകർച്ചയുമെല്ലാം തളരാതെ നേരിടാൻ താരത്തിനായിട്ടുണ്ട്. ജീവിതത്തിൽ തനിക്ക് നേരെ വന്ന പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മകൾക്കും അനുജത്തിയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം നയിക്കുകയാണ് ഇന്ന്അമൃത. ഇപ്പോഴിതാ ബാലയുമായുള്ള വേർപിരിയലിന്റെ കാരണം ഈയിടെ താൻ വെളിപ്പെടുത്തിയതിനെ കുറിച്ചും ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു സ്വകാര്യ മാധ്യമത്തോട് അമൃതായിപ്പോൾ.
സഹിക്കാനാവുന്ന അത്രയും ക്ഷമിച്ചുവെന്നും തന്റെ കുഞ്ഞിനെയും പ്രശ്നങ്ങളിലേക്ക് വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചതെന്നും അമൃത പറയുന്നു. ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ലെന്ന് മനസിലാക്കിയായായിരുന്നു അത്തരമൊരു പ്രതികരണം എന്നും താരം വ്യക്തമാക്കി. ലീഗൽ എഗ്രിമെന്റിന്റെ പുറത്താണ് ബാലയുമായുള്ള ഡിവോഴ്‌സ് നടന്നത് എന്നും ഇതുപ്രകാരം പരസ്‌പരം പരസ്യമായി കുറ്റപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞ അമൃത താൻ എവിടെയും ഒന്നും തന്നെ പറഞ്ഞിരുന്നില്ല എന്നും അവകാശപ്പെടുന്നു. ഇപ്പോഴും ഒരു പ്രശ്നത്തിനും താൻ ഇല്ലെന്നും നമ്മളെ ഉപദ്രവിക്കാതിരുന്നാൽ മതിഎന്നും കൂട്ടിച്ചേർക്കുന്നു.
അതേസമയം ഗോപി സുന്ദറുമായുള്ള വേർപിരിയലിനെ കുറിച്ചും താരം പ്രതികരിച്ചു.ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണ്. ഗോപി സുന്ദറിനും എനിക്കും ഇടയിൽ സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തിൽ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ. ' - അമൃത പറയുന്നു.
What's Your Reaction?