കേസെടുക്കാതെ എങ്ങനെ നടപടിയുണ്ടാകും? സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്ററെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Aug 24, 2024 - 18:03
 0  1
കേസെടുക്കാതെ എങ്ങനെ നടപടിയുണ്ടാകും? സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്ററെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ കുറ്റാരോപിതന് പ്രതിരോധം തീർത്ത് സംസാരിച്ച സാംസ്കാരിക മന്ത്രി സജി  ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.  പരാതി കിട്ടിയാലേ കേസെടുക്കൂ  എന്നു പറയാൻ സജി ചെറിയാന് എന്താണ് അവകാശം എന്നും, സജി ചെറിയാൻ കേരളത്തിന്  സാംസ്കാരിക ബാധ്യതയാണെന്നും രാഹുൽ പരിഹസിച്ചു. 

സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്റർ ആണ്. പരാതി ഇല്ലാതെ തന്നെ കേസ് എടുക്കാം എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ആരോപണം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് പറയുന്നുണ്ട്. കേസെടുക്കാതെ എങ്ങനെയാണ് നടപടിയുണ്ടാവുക. ആരോപണം തെളിയണമെങ്കിൽ അന്വേഷണം നടക്കണ്ടേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow