റിസപ്‌ഷനിടെ സിജോയുടെ മുഖത്ത് നോറ കേക്ക് വാരി തേച്ച സംഭവം; എന്റെ ഭർത്താവിന്റെ മുഖത്തായിരുന്നുവെങ്കിൽ പിന്നെ കേക്ക് കഴിക്കാൻ ആ വ്യക്തി ഉണ്ടാകില്ലെന്ന് ദിയ കൃഷ്ണ

Jan 8, 2025 - 16:01
 0  1
റിസപ്‌ഷനിടെ സിജോയുടെ മുഖത്ത് നോറ കേക്ക് വാരി തേച്ച സംഭവം; എന്റെ ഭർത്താവിന്റെ മുഖത്തായിരുന്നുവെങ്കിൽ  പിന്നെ കേക്ക് കഴിക്കാൻ ആ വ്യക്തി ഉണ്ടാകില്ലെന്ന് ദിയ കൃഷ്ണ

കഴിഞ്ഞദിവസം ആയിരുന്നു ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹം കഴിഞ്ഞത്. തന്റെ ദീർഘകാല പ്രണയിനിയായ ലിനു മരിയയാണ് സിജോ വിവാഹം കഴിച്ചത്. വിവാഹശേഷം ബീച്ചിൽ ഒരുക്കിയ  റിസപ്ഷനിൽ  ബിഗ് ബോസ് താരങ്ങളായ നോറ, ഗബ്രി, ജാസ്മിൻ, സായി കൃഷ്ണ, അഖിൽ മാരാർ, നന്ദന, നാദിറ തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. റിസപ്ഷൻ പരിപാടികൾക്കിടെ നോറ കാണിച്ച ഒരു കുസൃതി അതിരുവിട്ടതും പിന്നീട് ഇക്കാര്യം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വലിയ വിമർശനം ആക്കിയതും വാർത്തയായിരുന്നു. റിസപ്ഷനിലെ ഫോട്ടോയെടുക്കാനായി വേദിയിലേക്ക് കയറിയ നോറ അപ്രതീക്ഷിതമായി സിജോയുടെ മുഖത്ത് കേക്ക് വാരി തേക്കുകയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച്  രംഗത്തെത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും.

"ശരിക്കും ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്‌പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല," എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.

അതേസമയം കല്യാണ റിസപ്‌ഷന് വേദിയിൽ നിന്ന വരന്റെ മുഖം കേക്ക് തേച്ച് അലങ്കോലമാക്കിയ നോറ വൻ വിമർശനങ്ങൾക്കാണ് വിധേയയാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow