പൊതുവേദിയിൽ അവശനായി നടൻ വിശാൽ; നടക്കാനും ഇരിക്കാനും പ്രയാസം, അസുഖത്തെ കുറിച്ച് ചർച്ച

Jan 6, 2025 - 16:28
 0  2
പൊതുവേദിയിൽ അവശനായി നടൻ വിശാൽ; നടക്കാനും ഇരിക്കാനും പ്രയാസം, അസുഖത്തെ കുറിച്ച് ചർച്ച

തമിഴ് നടൻ വിശാലിനെ എന്തെങ്കിലും അസുഖം ബാധിച്ചോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. താരം തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോൾ അവശനായും അനാരോഗ്യവാനായും കാണപെട്ടതാണ് സംശയം മുറുക്കാൻ കാരണം. സോഷ്യൽ  മീഡിയയിൽ വൈറലായ വിശാലിന്റെ ഏറ്റവും പുതിയ  വീഡിയോയിൽ താരത്തിന്റെ കൈകൾ വിറയ്‌ക്കുന്നതും നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വ്യക്തമായി കാണാം. എന്തായാലും സംഭവം വൈറലായതോടെ താരത്തിന് എന്തെങ്കിലും  അസുഖമെന്തെങ്കിലുമുണ്ടോ എന്നാണ് ആരാധകരുടെ സംശയം.

പതിറ്റാണ്ട് മുൻപ് ഷൂട്ടിം​ഗ് പൂർത്തിയായ മദ​ഗജരാജ എന്ന ചിത്രത്തിന്റെ റീലിസാണ് ഈ വർഷം നടക്കുന്നത്. സുന്ദർ സിയാണ് സംവിധാനം നിർവഹിച്ചത്. സംഗീതസംവിധായകനും നടനുമായ വിജയ് ആൻ്റണിയും ചടങ്ങിനെത്തിയിരുന്നു. ദിവ്യ ദർശിനിയാണ് അവതാരകയായത്.

അതേസമയം താരത്തിന് പനിയാണെന്ന് ചില ആരാധകർ പറയുന്നുണ്ട്. വിശാൽ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ പറഞ്ഞു.അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സതീഷ്, സോനു സൂദ്, അന്തരിച്ച മനോബാല എന്നിവരാണ് മദഗജരാജയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow