നിങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇതു അവസാനിപ്പിക്കാനാകുകയുള്ളൂ; അഭ്യർത്ഥനയുമായി ഉണ്ണിമുകുന്ദൻ

Jan 2, 2025 - 21:21
 0  2
നിങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇതു അവസാനിപ്പിക്കാനാകുകയുള്ളൂ; അഭ്യർത്ഥനയുമായി ഉണ്ണിമുകുന്ദൻ

മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലോടെ തിയറ്ററുകളിൽ എത്തിയ ചിത്രം ‘മാർക്കോ’ വൻ തരംഗം സൃഷ്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ കലക്ഷൻ വൻ പ്രേക്ഷക പ്രതികരണത്തോടൊപ്പം മുന്നേറുകയാണ്. ഇതിനിടയിൽ മാർക്കോയുടെ വ്യാജ പതിപ്പുകൾ ടെലഗ്രാമിലടക്കമെത്തി. മാർക്കോയെ കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ വേറെ ചില സിനിമകളുടെയും വ്യാജ പതിപ്പുകളിറങ്ങിയിരുന്നു. വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.

'ദയവ് ചെയ്ത് സിനിമകളുടെ വ്യാജ പതിപ്പുകൾ കാണരുത്. ഞങ്ങൾ നിസഹായരാണ്. നിസഹായതയാണ് എനിക്ക് അനുഭവപ്പെടുന്നത്. നിങ്ങൾക്ക് മാത്രമേ ഇത് നിർത്താൻ കഴിയുകയുള്ളൂ. ഓൺലൈനിലൂടെ സിനിമകളുടെ വ്യാജ പതിപ്പുകൾ കാണില്ലെന്ന് അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇതു അവസാനിപ്പിക്കാനാകുകയുള്ളൂ. ഇതൊരു അപേക്ഷയാണ്.'- എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow