ആർട്ടിസ്റ്റുകളോട് നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് മണ്ടത്തരമാണ്! പ്രസ്സ് മീറ്റിൽ മാധ്യമ പ്രവർത്തകരോട് നടി അർച്ചന കവി

Jan 3, 2025 - 20:42
 0  2
ആർട്ടിസ്റ്റുകളോട് നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് മണ്ടത്തരമാണ്! പ്രസ്സ് മീറ്റിൽ മാധ്യമ പ്രവർത്തകരോട് നടി അർച്ചന കവി


സിനിമയിൽ നിന്ന് 10 വർഷത്തോളം മാറി നിന്നതിനെ കുറിച്ച് മാധ്യമങ്ങൾക്ക് രസകരമായി മറുപടി നൽകി അർച്ചന കവി. ആരും സിനിമ തരാത്തതാണെന്നും അല്ലാതെ മനഃപൂർവ്വം മാറി നിന്നതല്ലെന്നും അർച്ചന കവി പറഞ്ഞു. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം ഐഡിന്റിറ്റിയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം. പത്ത് വർഷങ്ങൾക്ക് ശേഷം ഐഡിന്റിറ്റിയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് അർച്ചന കവി.

“ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത സിനിമയാണിത്. ഞാൻ ഇത്രയും കാലം ചെയ്ത സിനിമകളിലൊന്നും എന്റെ ശബ്ദം ഉപയോ​ഗിച്ചിട്ടില്ല. സ്ക്രിപ്ട്ട് മുഴുവൻ വായിച്ചതിന് ശേഷമാണ് എന്റെ കഥാപാത്രം ഏതൊണെന്ന് ഞാൻ അറിഞ്ഞത്. എല്ലാവരും നന്നായി സപോർട്ട് ചെയ്തിട്ടുണ്ട്”.

എന്തുകൊണ്ടാണ് ഇത്രയും നാൾ സിനിമയിൽ നിന്നും ​ഗ്യാപ് എടുത്തതെന്ന ചോദ്യത്തിന് എന്നെ ആരും വിളിച്ചില്ലടോ എന്നായിരുന്നു അർച്ചനയുടെ മറുപടി. “ആർട്ടിസ്റ്റുകളോട് നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാൻ ഒരു വിവാഹം കഴിച്ചു, പിന്നീട് വിവാഹമോചനം നടന്നു. പിന്നെ കുറച്ച് ഡിപ്രഷനും നടന്നു. അതിന് ശേഷമാണ് ഈ സിനിമ ചെയ്തത്. അതിന് എന്തായാലും പത്ത് വർഷം എടുക്കുമല്ലോ. ഇനിയും സിനിമയിൽ സജീവമാകുമെന്നും” അർച്ചന കവി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow