ചൈനയിലും 100 കോടി ക്ലബ്ബിൽ കയറി മഹാരാജ; വൻ ഹിറ്റ്

Jan 6, 2025 - 21:13
 0  3
ചൈനയിലും 100 കോടി ക്ലബ്ബിൽ കയറി മഹാരാജ; വൻ ഹിറ്റ്

വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു മഹാരാജ. നടന്റെ അസാധ്യ പെർഫോമൻസും പകരം വയ്ക്കാനില്ലാത്ത തിരക്കഥയും സംവിധായകന്റെ കയ്യടക്കവും കൂടിയായപ്പോൾ മഹാരാജ എന്ന സസ്പെൻസ് ത്രില്ലർ തമിഴ്‌നാട്ടിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിജയം കൊയ്യുകയായിരുന്നു.

ഇപ്പോൾ ചൈന ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടി ട്രെൻഡിങ് ആവുകയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. നവംബർ 29 നായിരുന്നു മൊഴിമാറ്റി സിനിമ ചൈനയിൽ പ്രദർശനം ആരംഭിച്ചത്. ചൈന ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രം  100 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി മഹാരാജ മാറിക്കഴിഞ്ഞു. ചൈനീസ് എംബസ്സിയിലെ ഒരു വക്താവ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow