ഹണി റോസിന്റെ മൊഴി എടുത്തു; വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടുമെന്ന് പൊലീസ്

Jan 7, 2025 - 15:10
 0  2
ഹണി റോസിന്റെ മൊഴി എടുത്തു; വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടുമെന്ന് പൊലീസ്

കൊച്ചി : സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌  പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകുമെന്നാണ് വിവരം. 

മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.  നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.   

What's Your Reaction?

like

dislike

love

funny

angry

sad

wow