എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല; പലതും മനസ്സിലാക്കാന്‍ ഈ വര്‍ഷം സാധിച്ചു: അപര്‍ണ ദാസ്

Dec 27, 2024 - 20:33
 0  9
എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല; പലതും മനസ്സിലാക്കാന്‍ ഈ വര്‍ഷം സാധിച്ചു: അപര്‍ണ ദാസ്

മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷമായിരുന്നു 2024. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്, ആടുജീവിതം, ആവേശം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ സംഭവിച്ച വർഷവും ഭാഷ അതിർവരമ്പുകൾക്കപ്പുറം മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ തന്നെ ഏറ്റെടുത്ത വർഷം കൂടിയായിരുന്നു ഇത്.  പല താരങ്ങള്‍ക്കും ഇതൊരു നല്ല വര്‍ഷം തന്നെയായിരുന്നു. തന്റെ ഈ വര്‍ഷം എങ്ങനെയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അപര്‍ണ ദാസ്. ഈ വര്‍ഷം ആയിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടൻ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം.   

'ഈ വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. എന്റെ വഴികളിലൂടെ എന്നെ നയിച്ച, പിന്തുണച്ച സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം എനിക്ക് വളരെ സവിശേഷമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടായി, ഉയര്‍ച്ച - താഴ്ചകള്‍ സംഭവിച്ചു. ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാന്‍ മനസ്സിലാക്കി'

'ഞാന്‍ തനിച്ചുള്ള ശാന്തമായ നിമിഷങ്ങളെ സ്‌നേഹിച്ചു തുടങ്ങി. നമ്മള്‍ കാണിക്കുന്നതോ, മറ്റുള്ളവര്‍ പുറമെ പെരുമാറുന്നതോ ഒന്നും, എപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രതിഫലനമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചെറിയ നിമിഷങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കാന്‍ കഴിയുമെന്നും ഞാന്‍ മനസ്സിലാക്കി. ഓര്‍മകള്‍ എപ്പോഴും നിലനില്‍ക്കും, അതുകൊണ്ട് എപ്പോഴും നല്ല ഓര്‍മകളുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. 2025 ന് വേണ്ടി കാത്തിരിക്കുന്നു.'- അപര്‍ണ ദാസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow