ഒരു ഹാപ്പി ന്യൂസ് പറയാനുണ്ട്, വൈകാതെ വെളിപ്പെടുത്താമെന്ന് ശ്രീനിഷും പേളിയും; അരിസ്റ്റോ സുരേഷ് പറഞ്ഞതുപോലെ പേളി ഗർഭിണിയോ?
പേളി മാണിയെ പോലെ മലയാളികൾക്ക് ഇത്രയധികം ഇഷ്ടമുള്ള മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉണ്ടോ എന്നത് സംശയമാണ്. അത്രയ്ക്ക് ഇഷ്ടമാണ് പേളിയും ശ്രീനിഷും നിളയും നിതാരയും അടങ്ങുന്ന കുടുംബത്തെ മലയാളികൾക്ക്. താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പ്രത്യേകത തന്നെ പോസിറ്റിവിറ്റിയാണ്. ഇവരുടെ കണ്ടെന്റുകളോടുള്ള പ്രായ ഭേദമന്യേയുള്ള പ്രതികരണം അറിയാൻ കമന്റ് സെക്ഷൻ ഒന്ന് വിസിറ്റ് ചെയ്താൽ മതി. അത്രയ്ക്ക് വലിയ ആരാധക പിന്തുണയുണ്ട് താരത്തിന്. ഇപ്പോഴിതാ പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ അരിസ്റ്റൊ സുരേഷ്ഇക്കാര്യം പരാമർശിച്ചിരുന്നു. പേളിയുടെ മൂത്തമകൾ നിളയ്ക്കുശേഷം നിതാരയെ ഗർഭിണിയായിരുന്നപ്പോൾ ഇത് ഒരു ആൺകുഞ്ഞ് ആകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ വിചാരിച്ചതുപോലെ നടന്നില്ലെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിരുന്നു. മൂന്നാമതും പേളി ഒരു കുഞ്ഞിനായി ശ്രമിക്കുന്നുണ്ട് എന്നും ഇത് ആൺകുഞ്ഞ് ആവണമെന്നാണ് തന്റെ ആഗ്രഹം എന്നും താരം കൂട്ടിച്ചേർത്തിരുന്നു. അരിസ്റ്റോ സുരേഷ്ന്റെ ഈ തുറന്നു പറച്ചിലിന് പിന്നാലെയാണ് പേളി ഗർഭിണിയാണോ എന്ന സംശയം ആളുകൾക്ക് വന്നത്.
അതേസമയം അടുത്തിടെ പേളി-ശ്രീനിഷ് ജോഡി കൊച്ചിയുടെ ഹൃദയഭാഗത്ത് കായലിനോട് ചേർന്ന് ഒരു ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ താരങ്ങൾ കഴിഞ്ഞദിവസം പങ്കുവെച്ചു. പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ മാതാപിതാക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു ഇത്. എന്നാൽ വീഡിയോയിൽ പാലുകാച്ചൽ വീടിന്റെ വിശേഷങ്ങൾക്കൊപ്പം വിശേഷങ്ങൾക്കൊപ്പം താരങ്ങൾ തങ്ങൾക്ക് മറ്റൊരു ഹാപ്പിന്യൂസ് കൂടി പറയാനുണ്ടെന്ന് പറയുകയായിരുന്നു.വളരെ സ്പെഷ്യലായ ന്യൂസാണ് വീഡിയോയിൽ വ്യക്തമാക്കിയെങ്കിലും എന്താണ് കാര്യം എന്ന് ഇരുവരും പറഞ്ഞില്ല. വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാമെന്നും ഇപ്പോൾ അത് പറഞ്ഞാൽ അത് വളരെ നേരത്തെ ആയിപ്പോകും എന്നും താരങ്ങൾ പറയുന്നുണ്ട്.
അതേസമയം ഇത് അരിസ്റ്റോസുരേഷ് പറഞ്ഞ അതേ കാര്യം തന്നെ ആയിരിക്കുമെന്നും പേളി മൂന്നാമത് ജന്മം നൽകുന്ന കുഞ്ഞ് ആൺകുഞ്ഞ് തന്നെ ആകട്ടെ എന്നു തുടങ്ങി ആരാധകർ ചർച്ചകൾ കൊഴുപ്പിക്കുകയാണ്.
What's Your Reaction?