മുൻപും നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ബോബി ചെമ്മണ്ണൂരിന് പണിയാകും; ജാമ്യം എതിർക്കാൻ പോലീസ്

Jan 11, 2025 - 16:58
 0  0
മുൻപും നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ബോബി ചെമ്മണ്ണൂരിന് പണിയാകും; ജാമ്യം എതിർക്കാൻ പോലീസ്

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈം​ഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ്. നിലവിൽ ഭാരതീയ ന്യായ സംഹിതത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 

അതേസമയം, ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും. യൂട്യൂബ് ചാനലുകളിൽ അടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow