ദിയ- അശ്വിൻ വിവാഹത്തിൽ ഒന്നൊന്നര ട്വിസ്റ്റ്‌, ജോഡികൾ ആരും അറിയാതെ നേരത്തെ കല്യാണം കഴിച്ചിരുന്നു, വെളിപ്പെടുത്തൽ

Sep 13, 2024 - 19:46
 0  1
ദിയ- അശ്വിൻ വിവാഹത്തിൽ ഒന്നൊന്നര ട്വിസ്റ്റ്‌, ജോഡികൾ ആരും അറിയാതെ നേരത്തെ കല്യാണം കഴിച്ചിരുന്നു, വെളിപ്പെടുത്തൽ

മെഹന്തിയും, ഹൽദിയും സംഗീതും കല്യാണവുമൊക്കെയായി സോഷ്യൽ മീഡിയയും മലയാളികളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ വളരെയധികം ആഘോഷിച്ച ജോഡികൾ ആയിരുന്നു നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും കാമുകൻ അശ്വിൻ ഗണേശനും  തമ്മിലുള്ള വിവാഹം. നീണ്ട രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ  ദിയയും സോഫ്റ്റ്‌വെയർ എൻജിനീയറായ അശ്വിനും  തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലൂടെ കഴിഞ്ഞ ദിവസമായിരുന്നു ഒന്നിച്ചത്. എന്നാൽ ഇത് വെറും ഡമ്മി കല്യാണമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ തന്നെ ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അടുത്തിടെ നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹം ആണ്. എന്ത് സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്‍പരം താങ്ങും തണലുമായി ഉണ്ടാകും എന്ന് കഴിഞ്ഞ വര്‍ഷം സത്യം ചെയ്‍തതാണ്. ലോകത്തിനറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണെന്നും പറയുന്നു ദിയ കൃഷ്‍ണ.

റീലാണ് ദിയ കൃഷ്‍ണ പങ്കുവെച്ചത്. അശ്വിൻ ദിയയ്‍ക്ക് താലി ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഇത് വല്ലാത്ത ഒരു ട്വിസ്റ്റായെന്ന് പറയുകയാണ് ആരാധകര്‍. 

What's Your Reaction?

like

dislike

love

funny

angry

sad

wow