'അത് എന്റെ തെറ്റ്, വേണ്ടത്ര അന്വേഷിക്കാതെ പോയി അഭിനയിച്ചു'; തുറന്ന് സമ്മതിച്ച് യുവതാരം മാത്യു തോമസ്

Sep 22, 2024 - 19:33
 0  1
'അത് എന്റെ തെറ്റ്, വേണ്ടത്ര അന്വേഷിക്കാതെ പോയി അഭിനയിച്ചു'; തുറന്ന് സമ്മതിച്ച് യുവതാരം മാത്യു തോമസ്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടൻമാരിൽ ശ്രദ്ധേയനാണ് മാത്യു തോമസ്. അടുത്തിടെ പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഓൺലൈൻ ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷന്‍ വീഡിയോ മാത്യു ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മാത്യു വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. അത് തന്റെ ഭാഗത്തെ തെറ്റാണെന്ന് ഇപ്പോൾ തുറന്ന് സമ്മതിച്ചിരിക്കുകയാണ് മാത്യു തോമസ്.

'ഓണ്‍ലൈന്‍ ഗെയിം ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാന്‍ അതിനെ കുറിച്ച് വിശദമായ റിസേര്‍ച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. എന്റെ മിസ്റ്റേക്കാണ്. ഇനി അത് കറക്ട് ചെയ്യണം'. മാത്യു തോമസ് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

ലിയോ എന്ന ചിത്രത്തിലൂടെ വിജയ് യുടെ മകനായി തമിഴിലും മാത്യു അരങ്ങേറ്റം കുറിച്ചിരുന്നു. കപ്പ്, ലവ്‌ലി, നിലാവുക്കു എന്‍ മേല്‍ എന്നടി കോപം, ബ്രൊമാന്‍സ് എന്നീ ചിത്രങ്ങളാണ് മാത്യുവിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow