ഉപ്പും മുളകിലെ മുടിയനും ലെച്ചുവും തമ്മിലെന്ത് പ്രശ്നം; ഇൻസ്റ്റയിൽ അൺഫോളോ ആണല്ലോ, കാരണം പറഞ്ഞ് ശിവാനി
കഴിഞ്ഞ ദിവസമായിരുന്നു ഉപ്പും മുളകും ഫെയിം മുടിയൻ എന്നപേരിൽ അറിയപ്പെടുന്ന റിഷി എസ് കുമാറിന്റെയും ഐശ്വര്യ ഉണ്ണിയുടെയും വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പോഴും പ്രേക്ഷകരെല്ലാം തിരഞ്ഞത് ഉപ്പും മുളകും സീരിയലിൽ പെങ്ങളായി അഭിനയിച്ച ലെച്ചുവിനേയായിരുന്നു. ജൂഹി(ലെച്ചു) റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നില്ല. മുൻപ് അത്രയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നിട്ടുകൂടി സോഷ്യൽമീഡിയ വഴി ഒരു ആശംസ പോലും നടി നേരാതിരുന്നതും പ്രേക്ഷകർ ശ്രദ്ധിച്ചു. ഇനിയിപ്പോൾ ലെച്ചുവിനെ വിവാഹം ക്ഷണിച്ചിട്ടുണ്ടാവില്ലേ എന്നാണ്ആരാധകർ ചോദിക്കുന്നത്.
ജൂഹിയുടെ സോഷ്യൽമീഡിയ പേജിലും റിഷിയുടെ പേജിലും ഇക്കാര്യം ആരാധകർ മാറി മാറി ചോദിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ഇരുവരും പ്രതികരിച്ചില്ലെങ്കിലും റിഷിയുടെ അനിയത്തിയായി ഉപ്പും മുളകിൽ അഭിനയിക്കുന്ന ശിവാനി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
'കല്യാണം അടിപൊളിയായിരുന്നു. പിന്നെ ഏട്ടന്റെ കല്യാണം എല്ലാ പെങ്ങമ്മാരുടെയും സ്വപ്നമാണല്ലോ. അടിച്ച് പൊളിച്ച് തകർത്തു. ലെച്ചുവിന് ഒരു പ്രോഗ്രാമുണ്ടായിരുന്നത് കൊണ്ടാണ് വിവാഹത്തിന് വരാതിരുന്നത്. കൂടുതലായി എനിക്കൊന്നും അറിയില്ല. കാരണം ഞാനും കുറച്ച് ദിവസമായി ഈ വിവാഹവുമായി ബന്ധപ്പെട്ട ഓട്ടത്തിലായിരുന്നു. എന്നുമാണ് ശിവാനി പ്രതികരിച്ചത്. ശിവാനിയുടെ പ്രതികരണം വൈറലായതോടെ മുടിയനും ലെച്ചുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടുപിടുത്തം. കാരണം ഇരുവരും ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തുവത്രെ.
What's Your Reaction?