എത്രയോ അവസരങ്ങൾ വന്നിട്ടും അഭിനയിക്കാൻ തോന്നാതിരുന്ന മേതിൽ ദേവികയ്ക്ക് ഇപ്പോൾ എന്തുപറ്റി? വിശദീകരിച്ച് നടി

Sep 23, 2024 - 21:40
 0  1
എത്രയോ അവസരങ്ങൾ വന്നിട്ടും അഭിനയിക്കാൻ തോന്നാതിരുന്ന മേതിൽ ദേവികയ്ക്ക് ഇപ്പോൾ എന്തുപറ്റി? വിശദീകരിച്ച് നടി

സിനിമയുടെ ഭാഗമല്ലാതായിരുന്നിട്ട് കൂടി മലയാളികൾ ഒരു സെലിബ്രിറ്റിയെ  പോലെ കണ്ടു വന്നിരുന്ന ഒരാളാണ് നർത്തകി മേതിൽ ദേവിക.  തനിക്ക് പല തവണ പലരും സിനിമയിൽ വേഷങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അഭിനയത്തിലേക്ക് കടന്നു വരാൻ ഒരിക്കൽ പോലും തോന്നിയിട്ടില്ല എന്ന് മുൻപ് മേതിൽ ദേവിക പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷ്ണു മോഹൻ സംവിധാനത്തിൽ ബിജുമേനോന്റെ നായികയായി മേതിൽ ദേവിക എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കഥ ഇന്നുവരെ'യുടെ പ്രദർശനം തുടരുന്നതിനിടെ താരം തന്റെ അഭിനയ പ്രവേശനത്തെ കുറിച്ച് പറയുന്ന വീഡിയോ ആണ്  ചർച്ചയാവുന്നത്.

 വർഷങ്ങളായി പലതരം അവസരങ്ങൾ തേടി വന്നിട്ടും തന്റെ ആദ്യ സിനിമയായ 'കഥ ഇന്നുവരെ'യിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം ഇതാണെന്ന് വ്യക്തമാക്കിയാണ് താരം വിശദീകരണം നൽകുന്നത്. 'പലതവണ  അവസരങ്ങൾ വേണ്ടെന്നുവെച്ചത് നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ്. അന്ന് അഭിനയത്തിൽ താല്പര്യമില്ലായിരുന്നു. കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഈ ടീം നല്ലതെന്ന് തോന്നി. അതുകൊണ്ട് യെസ് പറഞ്ഞു. അതിനുശേഷം മാത്രമാണ് സ്ക്രിപ്റ്റും പണവുമെല്ലാം മേതിൽ ദേവിക പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow