ടോവിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിന് നന്ദി പറഞ്ഞ് വയനാട് ശുചിത്വ മിഷൻ

Aug 4, 2024 - 17:27
 0  2
ടോവിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിന് നന്ദി പറഞ്ഞ് വയനാട് ശുചിത്വ മിഷൻ

ഒരു ദുരന്തമുഖത്ത് നിൽക്കുന്ന ജനതയ്ക്ക് എളുപ്പത്തിൽ ചെയ്തുകൊടുക്കാവുന്ന കാര്യങ്ങൾ ചെയ്തുനൽകി സുരക്ഷിതമായ ഒരിടത്തേക്ക് മാറി നിൽക്കാവുന്ന എല്ലാ ചോയ്‌സും ഉണ്ടായിരുന്നിട്ടും പ്രളയകാലത്ത് ആളായും പണമായും ബലമായും അവർക്കൊപ്പം നിന്ന ആളായിരുന്നു നടൻ ടോവിനോ തോമസ്. ആദ്യം കയ്യടിയായി തുടങ്ങിയെങ്കിലും പിന്നെ നടൻ നേരിട്ടത് സോഷ്യൽ മീഡിയ വഴിയുള്ള ക്രൂരമായ വിമർശങ്ങളും ഏറ്റവുമൊടുവിൽ 'പ്രളയ സ്റ്റാർ' എന്ന വേദനിപ്പിക്കുന്ന പട്ടവുമായിരുന്നു. സഹാനുഭൂതി ഉള്ളിൽ കരുതുന്ന ഏതൊരു മനുഷ്യനും ചെയ്യുന്ന കാര്യങ്ങളെ അന്ന് ടോവിനോയും ചെയ്തിരുന്നുന്നുള്ളൂ. എന്നിട്ടും മലയാളികളിൽ ചിലർ അദ്ദേഹത്തെ ക്രൂരമായി നോവിച്ചു. ടൊവീനോയുടെ സിനിമ ഇറങ്ങുന്ന സമയത്ത് മഴ പെയ്യും. അയാളൊരു ദുഃശകുനമാണ്, പ്രൊഷന്റെ ഭാഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾ എന്നൊക്കെയുള്ള ക്രൂരമായ ട്രോളുകൾ വരെ അന്ന് വ്യാപകമായി വന്നിരുന്നു.

ഇപ്പോഴിതാ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള നടന്റെ മറ്റൊരു കരുതലാണ് വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും കാണാൻ കഴിയുന്നത്. ശുചിത്വ മിഷൻ വയനാടിന്റെ ഒരു വലിയ നന്ദി ടൊവീനോയുടെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അധികമാരും അറിയാതിരുന്ന നടന്റെ നല്ല പ്രവർത്തി ജനശ്രദ്ധയിലെത്തിയത്. "നിങ്ങൾ എത്തിച്ചു നൽകിയ പ്ലേറ്റുകൾക്കും ഗ്ലാസുകൾക്കും വയനാട് ശുചിത്വ മിഷന്റെ പേരിൽ വലിയ നന്ദി!" ഇങ്ങനെയായിരുന്നു ശുചിത്വ മിഷൻന്റെ കമന്റ്.

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ ഉപയോഗിക്കാൻ ആവശ്യമുള്ളത്രയും സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ടൊവീനോ അവിടെ എത്തിച്ചു നൽകിയത് അധികമാരും അറിഞ്ഞിരുന്നില്ല. കേൾക്കുമ്പോൾ ചെറുതെന്നു തോന്നുമെങ്കിലും ടൊവീനോ എന്ന താരത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ പരിസ്ഥിതിലോല പ്രദേശത്തു നടക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ ഉള്ളറിയുന്നതാണ്. അവിടെയാണ് ടൊവീനോ തോമസ് എന്ന നടൻ ശരിക്കും താരമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow