മലയാളികൾക്ക് ഓണാശംസകൾ നേർന്ന് വിജയ്; പിന്നാലെ ട്രോളും വിമർശനങ്ങളും

Sep 16, 2024 - 15:19
 0  0
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് വിജയ്; പിന്നാലെ ട്രോളും വിമർശനങ്ങളും

ദളപതി എന്ന പേരിൽ തമിഴിൽ അറിയപ്പെടുന്ന നടൻ വിജയിക്ക് കോളിവുഡിലുള്ള അത്രയും തന്നെ ആരാധക പിന്തുണ മലയാളത്തിലുമുണ്ടെന്ന് പറയാം. അത്രയ്ക്ക് ആവേശത്തോടെയാണ് മലയാളികൾ വിജയിയുടെ ഓരോ റിലീസും ഏറ്റെടുക്കാറുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗോട്ടിനും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് മലയാളികൾ നൽകിയത്.

അതേസമയം കഴിഞ്ഞ ദിവസം മലയാളികളുടെ പ്രധാന ആഘോഷമായ ഓണത്തിന് ആശംസകൾ നേർന്ന് വിജയ് എക്‌സിൽ ഒരു പോസ്റ്റ് ഇട്ടിരുന്നതാണിപ്പോൾ തമിഴിൽ ചർച്ചയാകുന്നത്. 'എൻ്റെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ' എന്ന് ആയിരുന്നു അദ്ദേഹം തൻ്റെ പോസ്റ്റിൽ കുറിച്ചത്.

എന്നാല്‍ പിന്നാലെ ഇതിനെതിരെ ട്രോളുകള്‍ വന്നു.തമിഴ്നാട്ടില്‍ വ്യാപകമായി ആഘോഷിക്കുന്ന വിനായക ചതുര്‍ദ്ദി, തമിഴ് പുത്താണ്ട് എന്നീ സന്ദര്‍ഭങ്ങളില്‍ വിജയ് ഇത്തരം ആശംസ നേര്‍ന്നില്ലെന്നാണ് പലരും ചൂണ്ടികാട്ടിയത്. പാര്‍ട്ടിയുടെ പേരില്‍ തമിഴ് വച്ചിട്ട് അവരുടെ ആഘോഷങ്ങള്‍ക്ക് വിജയ് പ്രധാന്യം നല്‍കുന്നില്ലെ എന്ന് ചോദിച്ചവരും ഉണ്ട്. എന്തായാലും വിജയ് ആരാധകരും കമന്‍റ് ചെയ്യുന്നുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow