'ട്രെയിനിലിരുന്ന് കണ്ടവരും ടിവിയിൽ വ്യാജൻ ആസ്വദിച്ചവരും കുടുങ്ങും'; 'ARM' വ്യാജ പ്രിൻ്റിൽ അന്വേഷണം

Sep 18, 2024 - 17:01
 0  1
'ട്രെയിനിലിരുന്ന് കണ്ടവരും ടിവിയിൽ വ്യാജൻ ആസ്വദിച്ചവരും കുടുങ്ങും'; 'ARM' വ്യാജ പ്രിൻ്റിൽ അന്വേഷണം

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ARM-ന്റെ വ്യാജ പ്രിൻ്റ് പുറത്തിറങ്ങിയതിൽ സെെബർ പോലീസ് അന്വേഷണം ആരംഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ജിതിൻ ലാൽ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

ടൊവിനോ നായകനായെത്തിയ ARM വ്യാജ പ്രിൻ്റ് പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. വീട്ടിലിരുന്ന് ടിവിയിൽ വ്യാജ പ്രിൻ്റ് കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലിസ്റ്റിൻ പുറത്തുവിട്ടത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിർമാതാവ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയാണ് സംവിധായകൻ ജിതിൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻ ഇതിനൊപ്പം കുറിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow